Image

കായല്‍ കയ്യേറ്റം: കലക്ടറുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടിയില്ല; വിചിത്ര വാദവുമായി തോമസ് ചാണ്ടി

Published on 23 October, 2017
കായല്‍ കയ്യേറ്റം: കലക്ടറുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടിയില്ല; വിചിത്ര വാദവുമായി തോമസ് ചാണ്ടി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിന്റെ ആലപ്പുഴയിലെ കായല്‍ കൈയേറ്റം സ്ഥിരീകരിക്കുന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ മന്ത്രിയുടെ നീക്കം. കളക്ടറുടെ റിപ്പോര്‍ട്ട് കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി റവന്യൂ സെക്രട്ടറിക്കു മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍ഡ് കമ്പനി കത്തുനല്‍കി. റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ നടപടിയെടുക്കാനൊരുങ്ങവെയാണു മന്ത്രിയുടെ നീക്കം. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തനിക്കു നല്‍കിയില്ലെന്ന വിചിത്ര വാദവും മന്ത്രി കത്തില്‍ ഉയര്‍ത്തുന്നു.

മാര്‍ത്താണ്ഡം കായല്‍ കൈയേറ്റ വിഷയം കോടതിയുടെ പരിഗണനയിലാണെന്ന വാദമുയര്‍ത്തുന്ന മന്ത്രി, ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കരുതെന്നും നടപടിയെടുത്താല്‍ അത് കോടതി അലക്ഷ്യമാവുമെന്നും വാദമുയര്‍ത്തുന്നു. കളക്ടര്‍ സ്വാഭാവിക നീതി നിഷേധിച്ചെന്നും കത്തില്‍ ആരോപണമുണ്ട്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക