Image

കടബാധ്യത: തിരുനല്‍വേലി കളക്ടറേറ്റില്‍ കൂട്ട ആത്മഹത്യാ ശ്രമം; അമ്മയും മകളും മരിച്ചു

Published on 23 October, 2017
കടബാധ്യത: തിരുനല്‍വേലി കളക്ടറേറ്റില്‍ കൂട്ട ആത്മഹത്യാ ശ്രമം; അമ്മയും മകളും മരിച്ചു

തിരുനല്‍വേലി: തിരുനല്‍വേലി കളക്ടറേറ്റില്‍ നാലംഗ കുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു. കടബാധ്യതയെ കുറിച്ച് പരാതി നല്‍കാനെത്തിയ തിരുനല്‍വേലി കാശിധര്‍മം സ്വദേശി ഇസൈക്കിമുത്തുവും കുടുംബവുമാണു തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ഇവരില്‍ അമ്മയും അഞ്ചു വയസുകാരിയും മരിച്ചതായാണു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സുബ്ബലക്ഷ്മി, മകള്‍ സാരുണ്യ എന്നിവരാണു മരിച്ചത്. അച്ഛന്‍ ഇസൈക്കി മുത്തുവും എട്ടുവയസുകാരി മകള്‍ ഭരണിയും അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

വട്ടിപ്പലിശക്കാരുടെ ഭീഷണി ഭയന്നാണ് ജീവനൊടുക്കല്‍ ശ്രമമെന്ന് ഇസൈക്കിമുത്തു പോലീസിനു മൊഴി നല്‍കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക