Image

ഉത്തര കൊറിയ (കവിത: അശോകന്‍ വേങ്ങശേരി)

Published on 23 October, 2017
ഉത്തര കൊറിയ (കവിത: അശോകന്‍ വേങ്ങശേരി)
ഉത്തര കൊറിയ
ഉത്തരമില്ലാത്ത മറ്റൊരു സമസ്യ
ആകാശത്തു മിസൈലുകളുടെ മിന്നലാട്ടം
താഴെ, ഭൂമിയില്‍ അമ്മമാരുടെ തേങ്ങലുകള്‍.

തെരുവുകളില്‍ വിശന്നു തളരും കുരുന്നുകള്‍
ഇരവിലും പകലിലും മറവുതേടുന്നു
മാനംവിറ്റും അടുപ്പില്‍ തീപൂട്ടാന്‍
കൊച്ചു കൊറിയയുടെ പാവം പുത്രിമാര്‍.

സിംഹാസനത്തില്‍ മന്ദബുദ്ധിയാം മന്നന്‍
അട്ടഹാസത്താല്‍ മുഖരിതം മന്നിടം
ഒരു നാടിനെ ചാരമാക്കണം
മറ്റൊരു നാടിനെ കടലിലാഴ്ത്തണം.

ഭൂമിതന്‍ ഹൃദയം ചൂഴ്‌ന്നെടുക്കുവാന്‍
മാറാകെ പിളര്‍ന്നും രുധിരപാനം നടത്താന്‍
ഭ്രാന്തലോകമെ, എവിടെയും ഗര്‍ജ്ജനങ്ങള്‍
വ്യഥിതമാം മനസ്സിലോ വെറും ചോദ്യങ്ങള്‍ മാത്രം !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക