Image

പൂമരം ഷോ ന്യൂയോര്‍ക്കിനെ വീണ്ടും വസന്തമണിയിച്ചു

മോന്‍സി കൊടുമണ്‍ Published on 24 October, 2017
പൂമരം ഷോ ന്യൂയോര്‍ക്കിനെ വീണ്ടും വസന്തമണിയിച്ചു
സാധാരണ അമേരിക്കയില്‍ വൃക്ഷങ്ങളും സ്പ്രിങ്ങ് സമയത്ത് പൂത്തലഞ്ഞു നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയുള്ള കാഴ്ചയായിരിക്കും. അമേരിക്കയുടെ ചില പ്രദേശങ്ങളില്‍ കൂടി നാം കാറോടിച്ചു കൊണ്ടു പോകുമ്പോള്‍ സ്വര്‍ഗ്ഗം താണിറങ്ങി വന്നതാണോയെന്ന് തോന്നിപ്പോകും ഇത് പറയുവാന്‍ കാരണം ഈ കഴിഞ്ഞ ഒക്ടോബര്‍ 20-ാം തീയ്യതി ക്യൂഎന്‍സ് ഗ്ലെനോക്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പൂമരം എന്ന ഷോയാണ്. കേരള ടൈംസ് എന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ ആഭിമുഖ്യത്തില്‍ അതിന്റെ ഡയറക്ടര്‍ ശ്രീമാന്‍ പോള്‍ കറുകപ്പള്ളിയുടേയും എഡിറ്റര്‍ ബിജു കൊട്ടാരക്കരയുടേയും നേതൃത്വത്തില്‍ നടത്തിയപൂമരം എന്ന ഷോ കണ്ടപ്പോള്‍ സ്വര്‍ഗ്ഗം താണിറങ്ങി വന്നതാണോയെന്ന് തോന്നിപ്പോകാന്‍ കാരണം പ്രത്യേകിച്ച് അബി എന്ന മിമിക്രിക്കാരന്റെ അതുല്യ പ്രകടനം തന്നെ ഒരു ഒറ്റയാന്‍ പെര്‍ഫോമന്‍സ് അതായിരുന്നു അത്ഭുതം. കോട്ടയം നസീറിനേയും മറ്റ് പല മിമിക്രി കാലപ്രകടനത്തില്‍ ഒരിക്കലും കൈ അടിക്കാത്ത ഞാന്‍ അറിയാതെ എന്റെ കരങ്ങള്‍ കൂട്ടിയടിക്കപ്പെട്ടത് പരമാര്‍ത്ഥം തന്നെ ജീവിതത്തില്‍ ദുഃഖത്തിന്റെ തീച്ചൂളയില്‍ വെന്തുരുകുന്നവര്‍ അത് ഒളിച്ചുവെച്ചുകൊണ്ട് നമ്മെ ചിരിയുടെ മാലപ്പടക്കത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ ദൈവമേ അവരെ അനുഗ്രഹിക്കണമേയെന്ന് അറിയാതെ മനസ്സില്‍ പ്രാര്‍ത്ഥിച്ചു പോകും കൂടുതല്‍ വിവരിക്കുന്നില്ല എന്റെ പ്രിയപ്പെട്ട അബിക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ അര്‍പ്പിച്ചു് കൊള്ളട്ടെ. എനിക്ക് അബിയുമായി ഒരു പരിചയവുമില്ല ഞങ്ങള്‍ നേരിട്ട് സംസാരിക്കാതെ അദ്ദേഹം എന്റെ പ്രിയങ്കരനാകുന്നതെങ്ങനെ? എന്നോട് നേരിട്ട് ചോദിക്കുന്നവരോട് ഞാന്‍ അത് വിശദീകരിച്ച് വിസ്തരിക്കാം. ആ അതുല്യ പ്രതിഭയ്ക്ക് ഒരിക്കല്‍ കൂടി എന്റെ അഭിനന്ദനങ്ങള്‍. കൂടാതെ നമ്മുടെ പ്രിയങ്കരിയായ വൈക്കം വിജയലക്ഷ്മി കാറ്റേ കാറ്റേ എന്ന ഒരു ഒറ്റ ഗാനത്തോടു കൂടി നമ്മെ കോള്‍ മയില്‍ കൊള്ളിച്ച മികച്ച ഗായിക. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ അവരുട ടാലന്റുകള്‍ കൊണ്ട് നമ്മെ ആനന്ദലഹരിയിലാറാടിപ്പിച്ചു. ഒറ്റക്കമ്പിയുള്ള വീണ കൊണ്ട് ശ്രുതി മധുരമായ ഗാനങ്ങള്‍ മീട്ടി ഗിന്നസ് ബുുക്കില്‍ ഇടം നേടിയ ഡോക്ടര്‍ വിജയലക്ഷ്മി ദൈവത്തിന്റെ ദാനമണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.

അതു പോലെ മികച്ച കലാകാരനായ രാജേഷ് ചേര്‍ത്തല. ഓടക്കുഴലില്‍ കേരളത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ യൂ ട്രൂബിലൂടെ നാം കണ്ടുകഴിഞ്ഞതാണ്. പ്രോഗ്രാം എല്ലാം കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തിന്റെ സാമിപ്യം ചെന്ന് ചോദിച്ചു ഒരു ഓടക്കുഴല്‍ എനിക്ക് തരുമോ? കാരണം അദ്ധേഹത്തിന്റെ കയ്യിലിരിക്കുന്ന ഓടക്കുഴലിന് എന്തോ മാസ്മരികതയുള്ളതായി എനിക്ക് തോന്നിയത് എന്റെ കുറ്റമല്ല. അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നു. നല്ല ഒരു ഓടക്കുഴല്‍ നാട്ടില്‍ ചെന്നതിന് ശേഷം അയച്ച് തരാമെന്ന് പറഞ്ഞു എന്റെ തോളത്ത് തട്ടിയപ്പോള്‍ ഞാന്‍ വീണ്ടും സന്തുഷ്ടനായി. സാധാരണ ഷോ കഴിഞ്ഞാല്‍ പെട്ടന്ന് വീട്ടില്‍ പോകുന്ന ഞാന്‍ കറങ്ങി കറങ്ങി അവിടെ തന്നെ നിന്ന് താളം തുള്ളി നിന്നത് എന്തിനാണാവോ? എനിക്കറിയില്ല. ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ സ്വര്‍ഗ്ഗം താണിറങ്ങി വന്നതാണോയെന്ന് തോന്നിപ്പോയി അത്രമാത്രം. ഞാന്‍ വാച്ചിലേക്ക് വീണ്ടും നോക്കി സംയം 11.30 pm. കാറില്‍ കയറി വീട്ടിലേക്കുളള യാത്രയില്‍ എന്തോ നഷ്ടപ്പെട്ടതു പോലെ ഒരു തോന്നല്‍. എന്റെ ഓര്‍മ്മയുടെ ചെപ്പില്‍ എന്നും ഓര്‍മിക്കുന്ന ഒരു ഷോ അവിടെ പര്യവസാനിച്ചു. എല്ലാവര്‍ക്കും നല്ലത് വരട്ടെ. വൈക്കം വിജയലക്ഷ്മിയുടെ കണ്ണിന്റെ ഒരു ഓപ്രേഷന് കൂടിയാണ് ഈ വരവ് എന്ന് ഞാന്‍ ഊഹിക്കുന്നു. അങ്ങനെ വിജയലക്ഷ്മിക്ക് കാഴ്ച ലഭിക്കുമ്പോള്‍ ഈ ഷോ മൂലം പുതിയ വെളിച്ചം ലോകമെങ്ങും പകര്‍ന്നിരിക്കും. ആ കലാവിരുന്ന് ഒരുക്കി തന്ന ഇതിന്റെ സംഘാടകര്‍ക്ക് ഒരിക്കല്‍ കൂടി നന്ദി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക