Image

ദമ്മാം ദല്ല സിഗ്‌നല്‍ യൂണിറ്റ് സെക്രട്ടറി അനിലിന് നവയുഗം യാത്രയയപ്പ് നല്‍കി

Published on 24 October, 2017
ദമ്മാം ദല്ല സിഗ്‌നല്‍ യൂണിറ്റ് സെക്രട്ടറി അനിലിന് നവയുഗം യാത്രയയപ്പ് നല്‍കി
ദമ്മാം: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന ദമ്മാം ദല്ല സിഗ്‌നല്‍ യൂണിറ്റ് സെക്രട്ടറി അനില്‍ കുഞ്ചൂസിന് നവയുഗം സാംസ്‌കാരികവേദി യാത്രയയപ്പ് നല്‍കി.

ദല്ലയില്‍ നവയുഗം കേന്ദ്രകമ്മിറ്റിഅംഗം സനു മഠത്തില്‍ അധ്യക്ഷത വഹിച്ച യാത്രയയപ്പ് യോഗത്തില്‍ വെച്ച്, നവയുഗം ദമ്മാം മേഖല സെക്രട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍, അനിലിന് നവയുഗത്തിന്റെ ഉപഹാരം കൈമാറി.

നവയുഗം ദമ്മാം മേഖല പ്രസിഡന്റ് അരുണ്‍ നൂറനാട്, മേഖല നേതാക്കളായ  മായേഷ് കായംകുളം, താഹ തടിക്കാട്, സുകു പിള്ള,  എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

യോഗത്തിന് യൂണിറ്റ് ഭാരവാഹികളായ ശാലു സ്വാഗതവും, ജയന്‍ നന്ദിയും പറഞ്ഞു.

കൊല്ലം ചവറ സ്വദേശിയായ അനില്‍ കുഞ്ചൂസ് ആറു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് നാട്ടിലേയ്ക്ക് മടങ്ങുന്നത്. ദമ്മാമിലെ ഒരു കമ്പനിയില്‍ പൈപ്പ്ഫിറ്ററായി ജോലി നോക്കുകയായിരുന്നു.

അനിലിന് പകരക്കാരനായി, ദമ്മാം ദല്ല സിഗ്‌നല്‍ യൂണിറ്റിന്റെ പുതിയ സെക്രട്ടറിയായി  മധു ആലത്തൂരിനെ യൂണിറ്റ് കമ്മിറ്റി തെരെഞ്ഞെടുത്തു.



ദമ്മാം ദല്ല സിഗ്‌നല്‍ യൂണിറ്റ് സെക്രട്ടറി അനിലിന് നവയുഗം യാത്രയയപ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക