Image

പിഎംഎഫ് ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

Published on 24 October, 2017
പിഎംഎഫ് ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം
 തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷന്‍ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ന്ധപ്രവാസി ശ്രീ’ ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. 

ഇതാദ്യമായാണ് ഒരു പ്രവാസി മലയാളി സംഘടനയുടെ ആഭിമുഖ്യത്തില്‍ പ്രവാസ ജീവിതം അവസാനിപ്പിച്ചവര്‍ക്കു വേണ്ടി സ്വയം തൊഴില്‍ നല്‍കുന്നതിന് ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നത്. 

വിവിധയിനം അച്ചാറുകള്‍, മധുര പലഹാരങ്ങള്‍ ഉള്‍പ്പെടെയുള്ള ഇരുപത്തഞ്ചോളം വിഭവങ്ങളാണ് ആദ്യം വിപണിയില്‍ എത്തിക്കുന്നത് . നാട്ടിലും വിദേശത്തുമായുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയാണ് വിപണനം കണ്ടെ ത്തുന്നത്. വിവിധ വിദേശ രാജ്യങ്ങളിലുള്ള പ്രവാസി വ്യവസായികള്‍ തന്നെ ഇതിനു മുന്‍കൈ എടുത്തു രംഗത്തെത്തിയത് ആഗോളതലത്തില്‍ സംരംഭത്തെ മുന്‍പന്തിയിലെത്തിക്കുമെന്നുറപ്പാണ്. നേരിട്ടും അല്ലാതെയും നിരവധി ആളുകള്‍ക്ക് ഇതുവഴിയായി ജോലിയും ലഭിക്കുമെന്നുള്ള കാര്യവും ശ്രദ്ധേയമാണ്. 

പദ്ധതിയുടെ ഉദ്ഘാടനം കൊട്ടാരക്കരയില്‍ കേരളാ വനം മന്ത്രി കെ.രാജു നിര്‍വഹിച്ചു. നിരവധി പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ പിഎംഎഫ് തുടങ്ങുന്ന ഇത്തരം സംരംഭങ്ങള്‍ സംസ്ഥാനത്തിന് വലിയ മുതല്‍ക്കൂട്ടാണെന്നു അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ അയിഷാ പോറ്റി എംഎല്‍എ അധ്യക്ഷത വഹിച്ചു. പിഎംഎഫ് ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷാഹിദ കമാല്‍, ഇന്ത്യന്‍ കോ ഓര്‍ഡിനേറ്റര്‍ അജിത്കുമാര്‍, കേരളാ കോകോര്‍ഡിനേറ്റര്‍ ചന്ദ്രസേനന്‍, സൂസന്‍ ഷേര്‍ലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക