Image

കലാസന്ധ്യ സീസണ്‍ 3 വോയ്‌സ് ഓഫ് അയര്‍ലന്‍ഡ് : ജി.വേണുഗോപാല്‍ ജഡ്ജ്

Published on 24 October, 2017
കലാസന്ധ്യ സീസണ്‍ 3 വോയ്‌സ് ഓഫ് അയര്‍ലന്‍ഡ് : ജി.വേണുഗോപാല്‍ ജഡ്ജ്
 ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കലാസ്‌നേഹികള്‍ക്കായി ഇന്ത്യന്‍ ഫാമിലി ക്ലബ് ഒരുക്കുന്ന കലാസന്ധ്യ സീസണ്‍ 3 നവംബര്‍ മൂന്നിന് വൈകുന്നേരം 4.30 ന് പിബിള്‍സ്ടൗണ്‍ കമ്യൂണിറ്റി സെന്ററില്‍ അരങ്ങേറും.

കലാസന്ധ്യയോടനുബന്ധിച്ചു നവംബര്‍ 2 ന് നടത്തുന്ന കഎഇ വോയ്‌സ് ഓഫ് അയര്‍ലന്‍ഡ് 2017 ഠമഹലി േഔി േഓഡിഷനില്‍ പ്രശസ്ത ഗായകന്‍ ജി.വേണുഗോപാല്‍ വിധി കര്‍ത്താവാകുന്നു. സംഗീത പ്രേമികള്‍ക്ക് നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ജി. വേണുഗോപാലിന് മുന്നില്‍ പാടാനുള്ള ഈ അസുലഭമായ അവസരത്തിനായി മത്സരാര്‍ഥികളില്‍ നിന്നും വന്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

വൈകുന്നേരം നാലിന് ബ്‌ളാഞ്ചസ്ടൗണ്‍ ജൂണിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി നടത്തുന്ന ഓഡിഷനില്‍ ഗായകന്‍ ജി. വേണുഗോപാല്‍ തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് കലാസന്ധ്യയില്‍ പുരസ്‌കാരത്തോടൊപ്പം അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പാടാനുള്ള അവസരവും ലഭിക്കും. മത്സരാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഓഡിഷന്‍ കാണാന്‍ അവസരം ഉണ്ടായിരിക്കും.

കലാസന്ധ്യ സീസണ്‍ 3 യില്‍ ജി.വേണുഗോപാലും അഖില ആനന്ദും നയിക്കുന്ന മ്യൂസിക്കല്‍ നൈറ്റ്, ഹാസ്യ കലാകാരന്‍ സാബു തിരുവല്ലയുടെ മിമിക്രി, ശ്രീ ശിവ അക്കാദമിയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തം എന്നിവയാണ് ഒരുക്കിയിരിക്കുന്നു. സമ്മി സാമുവല്‍ ശബ്ദ ക്രമീകരണം നിര്‍വഹിക്കും.

വിവരങ്ങള്‍ക്ക്: ജിബു 0863756054, ജോണ്‍ 0871331189, ബോബി 0861025180, 

സാജു 0899600948.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക