Image

ബിഷപ് തോമസ് കെ. ഉമ്മന്‍ ഒമാനിലേക്ക്

Published on 24 October, 2017
ബിഷപ് തോമസ് കെ. ഉമ്മന്‍ ഒമാനിലേക്ക്
 
മസ്‌കറ്റ്: സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് തോമസ് കെ. ഉമ്മന് മസ്‌കറ്റില്‍ സ്വീകരണം നല്‍കുന്നു. മസ്‌ക്കറ്റ് സെന്റ് ജയിംസ് സിഎസ്‌ഐ ഇടവകയുടെ നേതൃത്വത്തില്‍ ഓമാനിലുള്ള മലയാളം, തെലുങ്ക്, തമിഴ് കൂട്ടായ്മകള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. 

ഒക്ടോബര്‍ 26 ന് (വ്യാഴം) സലാലയില്‍ എത്തുന്ന ബിഷപ്പിനെ സലാല സിഎസ്‌ഐ മലയാളം ഇടവകയില്‍ സ്വീകരിക്കും. തുടര്‍ന്നു വൈകുന്നേരം ഏഴിന് നടക്കുന്ന ശ്രുശൂഷകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കും. 

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മസ്‌കറ്റ് സെന്റ് ജെയിംസ് സിഎസ്‌ഐ ഇടവകയുടെ വൈദീകഭവനത്തില്‍നിന്നും സെന്റ് തോമസ് മാര്‍ത്തോമ്മ ദേവാലയത്തിലേക്ക് ബിഷപ്പിനെ സ്വീകരിച്ചാനയിക്കും. തുടര്‍ന്നു തോമസ് കെ. ഉമ്മന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ സംസര്‍ഗ ശ്രുശൂഷ നടക്കും. 

അഞ്ചിന് നടക്കുന്ന അനുമോദന സമ്മേളനത്തില്‍ വികാരി റവ. എം.ഡി.കോശി അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥി ആയിരിക്കും. വിവിധ സഭാ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക