Image

നവ്യാനുഭവമായി മൈന്റ് റിഫ്രഷ്‌മെന്റ് പോഗ്രാം

Published on 24 October, 2017
നവ്യാനുഭവമായി മൈന്റ് റിഫ്രഷ്‌മെന്റ് പോഗ്രാം
 
റിയാദ്: ടെട്രാ ട്രെയിനിംഗ് കോര്‍പ് സംഘടിപ്പിച്ച മൈന്റ് റിഫ്രഷ്‌മെന്റ് പ്രോഗ്രാം പങ്കാളികള്‍ക്ക് നവ്യാനുഭവമായി. ഷിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ബ്രാന്റ് സോണ്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സ്വദേശി വത്കരണവും സാന്പത്തിക പരിഷ്‌കരണങ്ങളും പുതിയ അവസരങ്ങള്‍ തുറക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഒമാന്‍ സ്വദേശിവത്കരണ അനുഭവങ്ങള്‍ പങ്കുവച്ച അദ്ദേഹം ആശങ്കകള്‍ക്കൊടുവില്‍ വിദേശികളുടെ ബിസിനസില്‍ 20 മടങ്ങ് വര്‍ധനവ് ഉണ്ടാവുകയാണ് ചെയ്തതെന്നും ഇതുപോലെ പുതിയ അവസരങ്ങള്‍ സൗദിയിലും ഉണ്ടാവുമെന്നും അത് കണ്ടെത്തുക എന്നതാണ് നമ്മുടെ ചുമതലയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പവര്‍ ഓഫ് പോസിറ്റീവ് തിങ്കിംഗ് എന്ന വിഷയത്തില് അബ്ദുള്‍ ലത്തീഫ് ഓമശേരി ക്ലാസെടുത്തു. തുടര്‍ന്നു പ്രവാസം പുതിയ സാഹചര്യത്തില്‍ നല്‍കുന്ന പ്രതീക്ഷകളെ കുറിച്ച് അമീര്‍ കോയിവിളയും ലക്ഷ്യത്തിലേക്കുള്ള വഴികള്‍ എന്ന വിഷയത്തില്‍ അബൂബക്കര്‍ സിദ്ദീഖും ക്ലാസ് എടുത്തു. 

ലാഭേച്ഛ കൂടാതെ സാധാരണക്കാരിലേക്ക് ജീവിത വിജയത്തിനാവശ്യമായ വിവിധ പരിശീലനങ്ങള്‍ എത്തിക്കുന്നതിനുവേണ്ടി റിയാദില്‍ രൂപം കൊണ്ട ടെട്ര നടത്തുന്ന വിവിധ പരിപാടികളെക്കുറിച്ച് വിശദീകരിച്ച ഹബീബ് റഹ്മാന് കൗണ്‍സിലിംഗ് രംഗത്തെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ അദ്ദേഹം മൂന്നു മാസം നീണ്ടുനില്‍ക്കുന്ന ബേസിക് കൗണ്‍സിലിംഗ് കോഴ്‌സ് ഉടനെ ആരംഭിക്കുമെന്നും അറിയിച്ചു. കോഴ്‌സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 053 259 6886 എന്ന നന്പരില്‍ ബന്ധപ്പെടണം. 

ബഷീര്‍ കൊടുവള്ളി, സനോജ് മാള, മധുസൂധനന് തൃശൂര്, ജമീല് മുസ്തഫ, മാഹിന്‍, ജമാല്‍ മാഹി, റഷീദ് കാപ്പാട്, അഷ്‌റഫ് വേങ്ങൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക