Image

ഫൊക്കാന കേരളോത്സവത്തില്‍ പത്മശ്രീ കലാമണ്ഡലം ക്ഷേമവതി, നടി ഇവ പവിത്രന്‍ പങ്കെടുക്കുന്നു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 25 October, 2017
ഫൊക്കാന കേരളോത്സവത്തില്‍ പത്മശ്രീ കലാമണ്ഡലം ക്ഷേമവതി,   നടി ഇവ പവിത്രന്‍  പങ്കെടുക്കുന്നു.
ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കേരളോത്സവത്തില്‍ പത്മശ്രീ കലാമണ്ഡലം ക്ഷേമവതി ടീച്ചറും  പ്രശസ്ത ചലച്ചിത്ര നടി ഇവ പവിത്രന്‍ എന്നിവര്‍ പങ്കെടുക്കുന്ന ഡാന്‍സ് പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തി    ഒക്ടോബര്‍  ഇരുപത്തിയെട്ടു ശനിയാഴ്ച വൈകിട്ട്  ആറു മണി മുതല്‍ ഒന്‍പതു മണിവരെ (ക്യുന്‍സ്) ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വെച്ച് നടത്തുന്നു.

അന്‍പത് വര്ഷമായി വര്‍ഷമായി നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന കലാമണ്ഡലം ക്ഷേമാവതി ടീച്ചര്‍  ലോകത്തിന്റെ പല ഭാഗങ്ങളിലെ പ്രധാനവേദികളില്‍ അവര്‍ നൃത്തം അവതരിപ്പിച്ചു. മോഹിനിയാട്ടത്തെ ജനകീയമാക്കുന്നതില്‍ ക്ഷേമാവതി ടീച്ചര്‍ വഹിച്ച പങ്ക് വളരെ വലുതാണ്.  പക്ഷേ അമേരിക്കയില്‍  ടീച്ചര്‍ ആദ്യമായാണ് എത്തുന്നത്. ഇന്നുവരെയുള്ള ജീവിതത്തില്‍ ഏറ്റവുമധികം പ്രണയം എന്തിനോടാണെന്ന് ചോദിച്ചാല്‍ നൃത്തത്തോട് എന്നാണ് ടീച്ചര്‍  പറയുക. അരങ്ങിലും കളരിയിലും അരനൂറ്റാണ്ട് സാര്‍ഥകമായി പൂര്‍ത്തിയാക്കിയതിന്റെ ധന്യതയിലാണ് സാംസ്‌കാരിക കേരളത്തിന്റെ രംഗൈശ്വര്യമായ ഈ വിശ്വപ്രശസ്തനര്‍ത്തകി. നൃത്തത്തെ ജീവിതമാക്കിയ, അല്ലെങ്കില്‍ ജീവിതത്തെ നൃത്തമാക്കിയ നടനവിസ്മയമാണ് തൃശൂര്‍ സ്വദേശിയായ കലാമണ്ഡലം ക്ഷേമാവതി ടീച്ചര്‍ . 
  

 1975ല്‍ സംഗീതനാടക അക്കാദമി ഭരതനാട്യത്തിനു  അവാര്‍ഡ് നല്‍കി ആദരിച്ചു. 93ല്‍ മോഹിനിയാട്ടത്തിന് കലാമണ്ഡലം അവാര്‍ഡ് ,99 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി, 2008ല്‍ സംസ്ഥാന സര്‍ക്കാരിന്റെ നൃത്തനാട്യ പുരസ്‌കാരം.ജീവിതത്തില്‍ നമുക്ക് അനുഭവിക്കാന്‍ ഭാഗ്യമുള്ളതൊക്കെ അതാതു സമയത്ത് നമ്മെ തേടിയെത്തും എന്നാണ് ടീച്ചര്‍ വിശ്വസിക്കുന്നത്.  നൃത്തരംഗത്തെ  പ്രവര്‍ത്തനങ്ങളെ മാനിച്ചുകൊണ്ട് ഭാരതസര്‍ക്കാര്‍ 2011ല്‍ടീച്ചര്‍ക്ക് പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. അന്തരിച്ച പ്രശസ്തസംവിധായകന്‍ പവിത്രന്‍ ആണ് ക്ഷേമാവതിടീച്ചറുടെ  ഭര്‍ത്താവ്.

മലയാളികളുടെ കലാ സ്വപ്നങ്ങള്‍ക്ക് ഊടും പാവും നല്‍കിയ അനുഗ്രഹീത കലാകാരിയാണ് ഇവ പവിത്രന്‍.ഇവ  നൃത്തസംസ്‌കാരത്തിന്റെ നായികയാണെങ്കില്‍കുടി   ഒരു ചലച്ചിത്ര നടി എന്ന രീതിയില്‍ ആണ് കൂടുതല്‍ അറിയപ്പെടുന്നത്. ദി ക്യാമ്പസ്, ക്രിശ്യം, റോക്സ്റ്റര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള  ഇവ വിവിധ  റ്റിവി  ഷോകളിലും പ്രവര്‍ത്തിക്കുന്നു. ഒരു ഫ്രീലാന്‍ഡ്‌സ് ജേര്‍ണലിസ്റ്റ് കൂടിയായ  ഇവ 
നടന വൈഭവം മനുഷ്യ മനസ്സില്‍ ഇടം കണ്ടെത്തുന്ന വശ്യമായ നൃത്തം ചാതുര്യം ഭാഷാന്തരത്തിന്റെ അതിരുകള്‍ മായ്ക്കുന്ന നൃത്താനുഭവമായി ഫൊക്കാന ന്യൂയോര്‍ക് റീജിയന്‍ കേരളോത്സവത്തില്‍ അവതരിപ്പിക്കുബോള്‍   കേരളത്തിന്റെ നൃത്തസംസ്‌കാരത്തിന്റെ സൗന്ദര്യം ഒരിക്കല്‍ കൂടി  നമ്മളാകുന്ന  ആസ്വാദകഹൃദയം കീഴടക്കുവാന്‍ കഴിയും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. 

ന്യൂയോര്‍ക് റീജിയന്‍ കേരളോത്സവത്തില്‍ ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്‌സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, ഫൌണ്ടേഷന്‍ ചെയര്‍മാന്‍  പോള്‍ കറുകപ്പള്ളില്‍, വൈസ് പ്രസിഡന്റ്  ജോസ് കാനാട്ട്, ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ലീല മാരേട്ട്, ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ടെറന്‍സണ്‍ തോമസ്,  ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ വിനോദ് കെആര്‍കെ,  നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ആയ  ശബരി നായര്‍,ഗണേഷ് നായര്‍, അലക്‌സ് തോമസ്, ആന്‍ഡ്രൂസ്. കെ .പി, തോമസ് കൂവള്ളൂര്‍, അജിന്‍ ആന്റണി, അലോഷ്  അലക്‌സ്  തുണങ്ങിയവര്‍ കേരളോത്സവത്തിന്  നേതൃത്വം നല്‍കും.

ഫൊക്കാന ന്യൂയോര്‍ക് റീജിയന്‍ കേരളോത്സവം വമ്പിച്ച വിജയം ആക്കുവാന്‍  എല്ലാവരുടെയും സഹായ സഹകരണം  അഭ്യര്‍ഥിക്കുനതയി റീജിണല്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി മേരിക്കുട്ടി മൈക്കിള്‍, ട്രഷര്‍ സജി പോത്തന്‍, ജോയിന്റ് സെക്രട്ടറി  മേരി ഫിലിപ്പ് എന്നിവര്‍ അറിയിച്ചു. 

ഫൊക്കാന കേരളോത്സവത്തില്‍ പത്മശ്രീ കലാമണ്ഡലം ക്ഷേമവതി,   നടി ഇവ പവിത്രന്‍  പങ്കെടുക്കുന്നു.ഫൊക്കാന കേരളോത്സവത്തില്‍ പത്മശ്രീ കലാമണ്ഡലം ക്ഷേമവതി,   നടി ഇവ പവിത്രന്‍  പങ്കെടുക്കുന്നു.ഫൊക്കാന കേരളോത്സവത്തില്‍ പത്മശ്രീ കലാമണ്ഡലം ക്ഷേമവതി,   നടി ഇവ പവിത്രന്‍  പങ്കെടുക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക