Image

മഞ്‌ജുവിന്റെ ആമിയില്‍ പൃഥിരാജിന്‌ പകരം ടോവിനോ തോമസ്‌

Published on 25 October, 2017
മഞ്‌ജുവിന്റെ ആമിയില്‍ പൃഥിരാജിന്‌  പകരം ടോവിനോ തോമസ്‌

കോഴിക്കോട്‌:മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്‌പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'ആമി'യില്‍ പൃഥിരാജിന്‌ പകരം ടോവിനോ തോമസ്‌ അഭിനയിക്കും. മുമ്പ്‌ എറ്റെടുത്ത ചിത്രങ്ങളുടെ തിരക്കാണ്‌ പൃഥി ഈ ചിത്രത്തില്‍ പിന്‍മാറാന്‍ കാരണമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ ടോവിനോയുടെ വേഷം എന്താണെന്ന്‌ അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഇതൊരു നീണ്ട അതിഥി വേഷമായിരിക്കുമെന്നാണ്‌ ടോവിനോ പറഞ്ഞത്‌. കമലിനെ പോലെ സീനിയറായ സംവിധായകന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തേഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ വിഷ്‌ണു നാരായണന്‍ സംവിധാനം ചെയ്യുന്ന 'മറഡോണ' എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ്‌ ടോവിനോ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക