Image

മലയാളസിനിമ കണ്ട ഏറ്റവും മികച്ച വലിയ ഹിറ്റ്‌മേക്കര്‍ ആയിരുന്നു ഐ.വി.ശശി : നവയുഗം.

Published on 25 October, 2017
മലയാളസിനിമ കണ്ട ഏറ്റവും മികച്ച വലിയ ഹിറ്റ്‌മേക്കര്‍ ആയിരുന്നു ഐ.വി.ശശി : നവയുഗം.
ദമ്മാം: പ്രശസ്ത സിനിമാ സംവിധായകന്‍ ഐ.വി.ശശിയുടെ നിര്യാണത്തില്‍ നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റിയോഗം ചേര്‍ന്ന്  അനുശോചനം  രേഖപ്പെടുത്തി.
നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ അനുശോചനപ്രമേയം അവതരിപ്പിച്ചു.

മലയാളത്തിന് നിരവധി സൂപ്പര്‍്ഹിറ്റുകള്‍ സമ്മാനിച്ച, മലയാളസിനിമ കണ്ട ഏറ്റവും മികച്ച വലിയ ഹിറ്റ്‌മേക്കര്‍ ആയിരുന്നു ഐ.വി.ശശിയെന്ന് കേന്ദ്രകമ്മിറ്റി അനുശോചനപ്രമേയത്തില്‍ പറഞ്ഞു. കലാസംവിധായകന്‍, ക്യാമറാമാന്‍, സഹസംവിധായകന്‍ എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം സംവിധായകന്റെ കുപ്പായം അണിഞ്ഞത്. 1975ല്  പുറത്തിറങ്ങിയ 'ഉത്സവം' മുതല്‍ 2009ല് പുറത്തിറങ്ങിയ 'വെള്ളത്തൂവല്‍' വരെ,  150 ഓളം ചിത്രങ്ങള് സംവിധാനം ചെയ്തതില്‍, നൂറിലധികം ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകള്‍ ആക്കി മാറ്റിയ മികച്ച ക്രാഫ്റ്റുമാനായിരുന്നു ആദ്ദേഹം.

ജനങ്ങളുടെയും സമൂഹത്തിന്റെയും സ്പന്ദനങ്ങളെ തിരിച്ചറിഞ്ഞ ആദ്ദേഹത്തിന്റെ സിനിമകള്‍, മലയാളസിനിമയ്ക്ക് വഴികാട്ടികളായിരുന്നു. ആലപ്പി ഷെറീഫ്, പത്മരാജന്, എം.ടി.വാസുദേവന്‍് നായര്‍്, ടി.ദാമോദരന്‍് മുതലായ തിരക്കഥാകൃത്തുക്കളുടെ കൂട്ടുകെട്ടില്‍ അദ്ദേഹം മലയാളസിനിമയില്‍ നിലവിലിരുന്ന ജനപ്രിയതയുടെയും, കലാമൂല്യത്തിന്റെയും സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതി. ഇതാ ഇവിടെ വരെ, വാടകയ്‌ക്കൊരു ഹൃദയം, അവളുടെ രാവുകള്‍, ഏഴാം കടലിനക്കരെ, ഈ നാട്, തുഷാരം, അഹിംസ, കാണാമറയത്ത്, അതിരാത്രം, ആള്‍്ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, കരിമ്പിന്‍്പൂവിനക്കരെ, ആവനാഴി, ഇടനിലങ്ങള്‍, അടിമകള് ഉടമകള്‍, 1921, അബ്കാരി, അക്ഷരത്തെറ്റ്, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ദേവാസുരം തുടങ്ങി കലാമൂല്യമുള്ള ഒരുപാട് സൂപ്പര്‍ഹിറ്റു സിനിമകള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു.

1982ല്‍ ആരൂഢം എന്ന ചിത്രത്തിലൂടെ ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് മലയാളത്തിലേയ്ക്ക് കൊണ്ടുവന്ന അദ്ദേഹം, രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും , ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്ഡും, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍്ഡും, ജെ.സി ഡാനിയല്‍ പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്. എങ്കിലും പത്മപുരസ്‌കാരങ്ങള്‍ അടക്കം, വ്യക്തിപരമായി അര്‍ഹിയ്ക്കുന്ന പല അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചില്ല എന്നത് ദുഃഖകരമായ ഒരു ഒരു സത്യമാണ്.



അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സിനിമാപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി പങ്കു ചേരുന്നതായും, അദ്ദേഹത്തിന്റെ സ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനപ്രമേയത്തിലൂടെ പറഞ്ഞു.



നവയുഗം കേന്ദ്രരക്ഷധികാരി ഉണ്ണി പൂച്ചെടിയല്‍, കേന്ദ്രനേതാക്കളായ പ്രിജി കൊല്ലം, ലീന ഉണ്ണികൃഷ്ണന്‍, ഷാജി മതിലകം, ഷിബുകുമാര്‍,  ശ്രീകുമാര്‍ വെള്ളല്ലൂര്‍, അരുണ്‍ നൂറനാട്, ദാസന്‍ രാഘവന്‍, ഷാജി അടൂര്‍, രഞ്ജി, ഉണ്ണികൃഷ്ണന്‍, പ്രഭാകരന്‍, മണിക്കുട്ടന്‍, എന്നിവര്‍ സംസാരിച്ചു.

മലയാളസിനിമ കണ്ട ഏറ്റവും മികച്ച വലിയ ഹിറ്റ്‌മേക്കര്‍ ആയിരുന്നു ഐ.വി.ശശി : നവയുഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക