Image

മനുഷ്യോത്പത്തി യൂറോപ്പിലോ? ഒരു കോടി വര്‍ഷം പഴക്കമുള്ള പല്ല് കണ്ടെത്തി

Published on 25 October, 2017
മനുഷ്യോത്പത്തി യൂറോപ്പിലോ? ഒരു കോടി വര്‍ഷം പഴക്കമുള്ള പല്ല് കണ്ടെത്തി
 ബെര്‍ലിന്‍: തെക്കു പടിഞ്ഞാറന്‍ ജര്‍മനിയില്‍ 97 ലക്ഷം വര്‍ഷം പഴക്കമുള്ള രണ്ടു പല്ലുകള്‍ കണ്ടെത്തി. കഴിഞ്ഞ സെപ്റ്റംബറില്‍ ഇതു കിട്ടിയിരുന്നെങ്കിലും വിവിധ കാര്യങ്ങളിലുള്ള സ്ഥിരീകരണത്തിനായി പ്രഖ്യാപനം വൈകിപ്പിക്കുകയായിരുന്നു. മനുഷ്യോത്പത്തി ചരിത്രം തന്നെ മാറ്റിയെഴുതാന്‍ പോന്നതാണ് ഈ കണ്ടെത്തല്‍ എന്നാണ് വിലയിരുത്തല്‍. ആഫ്രിക്കയിലാണ് മനുഷ്യോത്പത്തി എന്ന അനുമാനം തിരുത്തി, യൂറോപ്പിലാണെന്ന നിഗമനത്തിലേക്കു നയിക്കാവുന്നതാണ് ഈ പല്ലുകള്‍.

റൈന്‍ നദി മുന്പ് ഒഴുകിയിരുന്ന എപ്പെല്‍ഷീമിലാണ് നിര്‍ണായക കണ്ടെത്തല്‍. 2016ല്‍ ഇവിടത്തെ പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്‌പോഴാണ് ഇവ പര്യവേക്ഷരുടെ കണ്ണില്‍പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക