Image

ഫുജൈറയില്‍ ഐക്യരാഷ്ട്ര ദിനം ആചരിച്ചു

Published on 25 October, 2017
ഫുജൈറയില്‍ ഐക്യരാഷ്ട്ര ദിനം ആചരിച്ചു
 
ഫുജൈറ: ജെംസ് ഔര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂളിലെ സോഷ്യല്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഐക്യരാഷ്ട്ര ദിനം ആചരിച്ചു. ദേശിയ പതാകകള്‍ ഏന്തി 39 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അണിനിരന്ന പരേഡില്‍ സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവുകളെ പറത്തുകയും വിവിധ രാജ്യങ്ങളില്‍ അധിവസിക്കുന്ന ജനങ്ങള്‍ എല്ലാവരും ഒന്നാണെന്നുള്ള സന്ദേശം പകരുന്ന സ്‌കിറ്റ്, സംഘഗാനം തുടങ്ങിയവയും ആഘോഷങ്ങള്‍ക്ക് മിഴിവേകി. 

പേരന്റ്‌സ് അഡ്വൈസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ നീലം നന്ദേകര്‍ യുഎന്‍ ജന്മദിന കേക്ക് മുറിച്ചു. പ്രിന്‍സിപ്പല്‍ ഹിമ്മത് ധില്ലന്‍, ഹെഡ് മാസ്റ്റര്‍ ഹാറൂണ്‍ അഹ്മദ്, മേഴ്‌സി ജേക്കബ്, കോഓര്‍ഡിനേറ്റര്‍മാരായ ഡഗ്ലസ് ജോസഫ്, രാജലക്ഷ്മി, മുബഷിറ, സെലിന്‍, അല്പന എന്നിവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക