Image

മൊബൈലില്‍ നോക്കി റോഡില്‍ കൂടി നടക്കുന്നവര്‍ക്ക് പിഴ ശിക്ഷ

ജോര്‍ജ് ജോണ്‍ Published on 26 October, 2017
മൊബൈലില്‍ നോക്കി റോഡില്‍ കൂടി നടക്കുന്നവര്‍ക്ക് പിഴ ശിക്ഷ
ബെര്‍ലിന്‍-ന്യൂയോര്‍ക്ക് : ലോകമാകമാനം റോഡാപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി അമേരിക്ക. റോഡിലൂടെ മൊബൈലില്‍ നോക്കി നടന്നാല്‍ പിഴ ഈടാക്കന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. 35 യു എസ് ഡോളറാണ് പിഴയായി ഈടാക്കുക.

മൊബൈല്‍ മാത്രമല്ല മറ്റേത് ഇലക്രോണിക്ക് ഉപകരണം നോക്കി നടക്കുന്ന കാല്‍നടയാത്രക്കാരില്‍ നിന്നും പിഴ ഈടാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2016 ല്‍ യുഎസില്‍ റോഡപകടങ്ങളില്‍ 5987 കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് നടപ്പിലാക്കിയ നടപടികളുടെ ഭാഗമായാണ് പുതിയ നിയമം.

റോഡ് സുരക്ഷയുടെ കാര്യത്തില്‍ കാല്‍നടയാത്രക്കാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ഉറപ്പിക്കും വിധമാണ് നിയമം വിഭാവനം ചെയ്തിരിക്കുന്നതെന്ന് ബില്‍ കൊണ്ടുവന്നതെന്ന് ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ അംഗം ബ്രാന്‍ഡണ്‍ ഇലഫന്റന്‍ പറഞ്ഞു.

ഈ നിയമം യൂറോപ്പിലും നടപ്പാക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതായി യൂറോപ്യന്‍ കമ്മീഷണര്‍ ഫ്രാന്‍സ് ഫിഷ്‌ലര്‍ പത്രമാദ്ധ്യമങ്ങളോട് പറഞ്ഞു.


മൊബൈലില്‍ നോക്കി റോഡില്‍ കൂടി നടക്കുന്നവര്‍ക്ക് പിഴ ശിക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക