Image

മരിച്ചറിയിപ്പ് പുസ്തകടയാളം ആക്കുമ്പോള്‍ (പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D)

Published on 26 October, 2017
മരിച്ചറിയിപ്പ് പുസ്തകടയാളം ആക്കുമ്പോള്‍ (പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D)
അഗോചരത ദര്‍ശനമാക്കുന്നത്
ശവമഞ്ചത്തില്‍ ഒതുക്കിയൊതുങ്ങിയ
കൂപ്പിയ കൈകളെവരിഞ്ഞു മുറുക്കുന്ന
കൊന്തക്കുരിശിനെയാണ്.
ചിതയിലേക്ക് എഴുന്നെള്ളിക്കാന്‍
മരഞ്ചോട്ടിലെ വിറകുകൊള്ളികള്‍
നെയ്യില്‍ നെയ്ത അശരീരിയില്‍
എരിഞ്ഞമ്പിയ ചാരക്കൂമ്പാരത്തെയാണ്.
ലാ ഇലാഹാ ഇള്ളള്ളാ പാടി
കോട്ടവാതുക്കലൂടെ കാളത്തോടിലേക്ക്
പച്ചപുതച്ച ഹരിതഭയമില്ലാതെ
കല്‍ക്കുഴിയിലെ കൂരിരുട്ടിനെ
തുളച്ചുറങ്ങിയ ഏലസ്സിനെയാണ്.
മരണമാരണ കോളത്തിലെ കുഞ്ഞച്ചുകള്‍
നീട്ടിയ കാലില്‍ പിണ്ടത്തൈലം തടവി
കട്ടിയുള്ള വെള്ളെഴുത്തു കണ്ണടയില്‍
കള്ളച്ചിരിയില്‍ കണ്ണുതാഴ്ത്തുന്ന
പത്രത്താളിലെ ചരമോത്സവത്തെയാണ്.

എന്തിനു വീണ്ടും
ആയുഷ്ക്കാല വരിസംഖ്യയ്ക്കായി
മാധ്യമ മഷി ടിഷര്‍ട്ടിന്റെ നെഞ്ചില്‍
പച്ചകുത്തി പരസ്യപ്പെടുത്തുന്നു?
സുരക്ഷിത വലയില്ലാതെ
സര്‍ക്കസ്ക്കസര്‍ത്ത്് നിലം പതിക്കുന്നു.
രക്ഷാകവചമില്ലാതെ
നിറത്തോക്കുധാരി ഉണ്ട പൊഴിക്കുന്നു.
അഗ്‌നിച്ചുമരിന്റെ തടവുവലയമില്ലാതെ
യന്ത്രമര്‍ത്ത്യന്റെ അമാനുഷ മസ്തിഷ്ക്കം
സൂര്യനമസ്കാരത്തിനു മുമ്പേ
കരങ്ങളരിഞ്ഞ് തലച്ചോറെരിക്കുന്നു-
നിന്നെ അപരനാക്കുന്നു
മറ്റുള്ളവരില്‍ നിന്നെ തീര്‍ക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക