Image

റോക്ക് ലാന്‍ഡ് കൗണ്ടി എക്‌സിക്യൂട്ടിവ് എഡ് ഡേക്ക് വേണ്ടി ഫണ്ട് സമാഹരണം നടത്തി

Published on 26 October, 2017
റോക്ക് ലാന്‍ഡ് കൗണ്ടി എക്‌സിക്യൂട്ടിവ് എഡ് ഡേക്ക് വേണ്ടി ഫണ്ട് സമാഹരണം നടത്തി
ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടി എക്‌സിക്യൂട്ടീവായി വീണ്ടും മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി എഡ് ഡേയ്ക്ക് ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഫണ്ട് സമാഹരണം നടത്തി.

ഓറഞ്ച് ബര്‍ഗിലെ സിത്താര്‍ പാലസില്‍ നടന്ന സമ്മേളനം മലയാളികളുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ തെളിവായി. മുഖ്യധാരയിലേക്ക് സമൂഹം നീങ്ങുന്നുവെന്നതിന്റെ മികച്ച സൂചനയും.

ഫാ. മാത്യു തോമസിന്റെ പ്രാരംഭ പ്രാര്‍ഥനയോടെ തുടങ്ങിയ യോഗത്തില്‍  ഐ.എ.ആര്‍.സി കമ്മിറ്റി ചെയര്‍മാന്‍ തോമസ് കോസി എഡ് ഡേയെ പരിചയപ്പെടുത്തി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൂല്യങ്ങള്‍ തന്നെയാണ് ഇന്ത്യക്കാരും പിന്തുടരുന്നതെന്നു തോമസ് കോശി ചൂണ്ടിക്കാട്ടി. വൈവിധ്യത്തെ ആഘോഷമാക്കുന്ന പാര്‍ട്ടിയാണത്. ഓരോരുത്തര്‍ക്കും എന്തെങ്കിലും നല്‍കാന്‍ താത്പര്യം കാട്ടുന്ന പാര്‍ട്ടി.

നാലു മില്യനുള്ള ഇന്ത്യക്കാരാണ് മെക്‌സിക്കന്‍സ് കഴിഞ്ഞാല്‍ ഏറ്റവും വലിയ ന്യൂനപക്ഷ ജനത. ഏറ്റവും വലിയ വിജയം നേടിയ സമൂഹവും നമ്മളാണ്. കൂടുതല്‍ ശരാശരി വരുമാനവും ഇന്ത്യക്കാര്‍ക്കാണ്. ഈ രാജ്യത്തിനും നമുക്ക് വിദ്യാഭ്യാസം നല്‍കിയ മാതാപിതാക്കള്‍ക്കും നമുക്ക് നന്ദി പറയാം.

പ്രസിഡന്റ് ട്രംപിനെപ്പറ്റി പലര്‍ക്കും പല അഭിപ്രായമുണ്ടാകാം. എന്നാല്‍ അതിര്‍ത്തി സംരക്ഷിക്കണമെന്നും കുടിയേറ്റക്കാര്‍ നിയമപരമായി വരണമെന്നും പറയുമ്പോള്‍ അതു ഏതൊരു രാജ്യത്തിന്റേയും അവകാശമാണെന്നും നാം കരുതണം. അവരുടെ ഭാഷ സംസാരിക്കണമെന്നും മറ്റും വരുന്നത് ശരിയല്ല. കുടിയേറ്റം യോഗ്യതയുടെ അടിസ്ഥാനത്തില്‍ വേണം.

ട്രംപിനു കീഴില്‍ സ്റ്റോക് മാര്‍ക്കറ്റ് ഉയരങ്ങളിലേക്ക് കുതിക്കുന്നു. ഈ രാജ്യത്ത് ജീവിക്കുന്നത് മനോഹരമായ കാര്യംതന്നെയാണ്. അതോടൊപ്പം തന്നെ നമുക്ക് ഉത്തരവാദിത്വങ്ങളുമുണ്ട്.

ബ്രൂക്ക് ലിനില്‍ ജനിച്ച് ന്യൂയോര്‍ക്കിലും ബാള്‍ട്ടിമോറിലും പോലീസ് സേനയില്‍ മികവ് തെളിയിച്ച എഡ് ഡേ ഇന്ത്യന്‍ സമൂഹത്തിന്റെ ഉറ്റമിത്രമാണെന്നു തോമസ് കോശി ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ നിയമപരമായി കുടിയേറണമെന്ന അഭിപ്രായത്തെ എഡ് ഡേ ശരിവച്ചു. സ്വന്തം വേരുകള്‍ മറക്കാത്ത ജനതയാണ് ഇന്ത്യക്കാര്‍. നമ്മുടെ വൈവിധ്യത്തെ നാം ആഘോഷിക്കുന്നു. അമേരിക്കയാണുഏറ്റവും മഹത്തായ രാജ്യം.

വോട്ട് ചെയ്യുക എന്നത് നമ്മുടെ മഹത്തായ അവകാശമാണ്. നമ്മുടെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ 1.3 മില്യന്‍ സൈനീകരാണ് മരിച്ചിട്ടുള്ളത്.

താന്‍ കൗണ്ടി എക്‌സിക്യൂട്ടീവാകുമ്പോള്‍ ഓരോ വ്യക്തിയും 42,000 ഡോളര്‍ വീതം കടക്കാരായിരുന്നു. 135 മില്യന്‍ ഡോളറായിരുന്നു കമ്മി. എന്നാല്‍ തന്റെ ശ്രമഫലമായി അതു നേരിയ ഒരു സംഖ്യയായി കുറഞ്ഞു.

ടാക്‌സ് ഒമ്പതു വര്‍ഷം മുമ്പത്തെ സ്ഥിതിയിലേക്ക് കുറച്ചു. 35 ശതമാനം കൂടുതല്‍ ടാക്‌സ് വരേണ്ട സാഹചര്യമാണ് ഒഴിവാക്കിയത്.

തന്റെ നടപടികളെ ചിലര്‍ എതിര്‍ക്കുന്നുണ്ട്. എല്ലാവരോടും ഒരേ സമീപനവും ആര്‍ക്കും പ്രത്യേക പരിഗണനയില്ലെന്നതുമാണ് തനിക്കെതിരേ നീങ്ങാന്‍ അവരെ പ്രേരിപ്പിക്കുന്നത്.

ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തനിക്കായി. അതു വിജയകരമാക്കാന്‍ വീണ്ടും ജയിക്കണം. അതിനു നിങ്ങളുടെ സഹായം വേണം. നിങ്ങളെ സഹായിക്കാന്‍ എന്നെ സഹായിക്കുക. തന്നെ ഏല്‍പിച്ച ജോലികള്‍ കൃത്യമായി നിര്‍വഹിക്കും.

വോട്ട് ചെയ്യുന്ന കാര്യത്തില്‍ ഒരു അമാന്തവും കാണിക്കരുത്. ഇന്ത്യന്‍ സമൂഹം ഇത്തരമൊരു സ്വീകരണം നല്‍കുമെന്നു കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലൈസി അലക്‌സ് ആയിരുന്നു എം.സി. 
ചലച്ചിത്ര താരം അനു ശ്രീ, പോള്‍ കറുകപ്പള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ്, ജോഫ്രിന്‍ ജോസ്, സണ്ണി പൗലോസ്, ഗോപിനാഥകുറുപ്പ്, മാത്യു മാണി, ഹാരി സിംഗ്, വര്‍ഗീസ് ഉലഹന്നന്‍, കുര്യാക്കോസ് തര്യന്‍, അലക്‌സ് തോമസ് തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു. 
റോക്ക് ലാന്‍ഡ് കൗണ്ടി എക്‌സിക്യൂട്ടിവ് എഡ് ഡേക്ക് വേണ്ടി ഫണ്ട് സമാഹരണം നടത്തിറോക്ക് ലാന്‍ഡ് കൗണ്ടി എക്‌സിക്യൂട്ടിവ് എഡ് ഡേക്ക് വേണ്ടി ഫണ്ട് സമാഹരണം നടത്തിറോക്ക് ലാന്‍ഡ് കൗണ്ടി എക്‌സിക്യൂട്ടിവ് എഡ് ഡേക്ക് വേണ്ടി ഫണ്ട് സമാഹരണം നടത്തിറോക്ക് ലാന്‍ഡ് കൗണ്ടി എക്‌സിക്യൂട്ടിവ് എഡ് ഡേക്ക് വേണ്ടി ഫണ്ട് സമാഹരണം നടത്തിറോക്ക് ലാന്‍ഡ് കൗണ്ടി എക്‌സിക്യൂട്ടിവ് എഡ് ഡേക്ക് വേണ്ടി ഫണ്ട് സമാഹരണം നടത്തിറോക്ക് ലാന്‍ഡ് കൗണ്ടി എക്‌സിക്യൂട്ടിവ് എഡ് ഡേക്ക് വേണ്ടി ഫണ്ട് സമാഹരണം നടത്തിറോക്ക് ലാന്‍ഡ് കൗണ്ടി എക്‌സിക്യൂട്ടിവ് എഡ് ഡേക്ക് വേണ്ടി ഫണ്ട് സമാഹരണം നടത്തിറോക്ക് ലാന്‍ഡ് കൗണ്ടി എക്‌സിക്യൂട്ടിവ് എഡ് ഡേക്ക് വേണ്ടി ഫണ്ട് സമാഹരണം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക