Image

നവയുഗം ബാലവേദി അവതരിപ്പിക്കുന്ന 'ബാലസര്‍ഗ്ഗോത്സവം 2017' നവംബര്‍ 17 ന് അരങ്ങേറും.

Published on 26 October, 2017
നവയുഗം ബാലവേദി അവതരിപ്പിക്കുന്ന 'ബാലസര്‍ഗ്ഗോത്സവം  2017' നവംബര്‍ 17 ന് അരങ്ങേറും.

ദമ്മാം: 'പ്രവാസികുട്ടികളുടെ സര്‍ഗ്ഗപ്രതിഭയ്ക്കായി ഒരു സായാഹ്നം' എന്ന ലക്ഷ്യത്തോടെ ശിശുദിനത്തോടനുബന്ധിച്ചു നവയുഗം സാംസ്‌കാരികവേദി ബാലവേദി  'ബാലസര്‍ഗ്ഗോത്സവം  2017' എന്ന പരിപാടി സംഘടിപ്പിയ്ക്കുന്നു.
നവംബര്‍ 17 വെള്ളിയാഴ്ച, ദമ്മാം റോസ്‌റെസ്റ്റാറന്റ് ഹാളില്‍ വൈകുന്നേരം 3 മണി മുതല്‍ 8 മണി വരെയാണ് പരിപാടി അരങ്ങേറുന്നത്. 

കിഴക്കന്‍ പ്രിവിശ്യയിലെ പ്രവാസി കുട്ടികള്‍ക്കായുള്ള 'ടാലന്റ് ഹണ്ട്' ക്വിസ് മത്സരത്തിന്റെ പ്രാഥമികറൌണ്ട് മത്സരമായ പൊതുവിജ്ഞാനപരീക്ഷ വൈകുന്നേരം 3 മുതല്‍ 4 മണി വരെ നടക്കും. പ്രാഥമികമത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികള്‍, മറ്റൊരു ദിവസം നടക്കുന്ന ഫൈനല്‍ റൌണ്ട് ക്വിസ് മത്സരത്തില്‍ പങ്കെടുക്കും. ഫൈനല്‍ മത്സരത്തിലെ വിജയികള്‍ക്ക് ക്യാഷ് െ്രെപസും, ട്രോഫിയും, സര്‍ട്ടിഫിക്കറ്റും സമ്മാനിയ്ക്കും. 10 വയസ്സ് മുതല്‍ 13 വയസ്സു വരെ പ്രായമായ വിദ്യാര്‍ഥികള്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും, 14 മുതല്‍ 17 വയസ്സ് വരെയുള്ളവര്‍ സീനിയര്‍ വിഭാഗത്തിലും മത്സരിയ്ക്കാം. 'ടാലന്റ് ഹണ്ട്' മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിയ്ക്കുന്ന കുട്ടികള്‍ നവംബര്‍ 15 നു മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം.

മത്സരത്തെത്തുടര്‍ന്ന് കുട്ടികള്‍ക്കായി വ്യക്തിത്വ വികസനകഌസ്സുകള്‍, ഗെയിമുകള്‍ എന്നിവ നടക്കും. തുടര്‍ന്ന് കുട്ടികളുടെ സംവാദസദസ്സ്, സാംസ്‌കാരികസമ്മേളനം, കലാപരിപാടികള്‍ എന്നിവ അരങ്ങേറും.
 
പ്രവാസികുട്ടികളുടെ സര്‍ഗ്ഗശേഷിയെ പരിപോഷിപ്പിയ്ക്കുന്ന ഈ പരിപാടിയിലേയ്ക്ക് എല്ലാ കൊച്ചുകൂട്ടുകാരെയും സ്വാഗതം ചെയ്യുന്നതായി നവയുഗം ബാലവേദി കണ്‍വീനര്‍ ഗോപകുമാര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും പേര് രെജിസ്റ്റര്‍ ചെയ്യാനും 0537521890, 0506995194, 0532517069 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക