Image

ബ്രിസ്‌ബേന്‍ മലയാളികളെ കണ്ണീരിലാഴ്ത്തി എഡ് വിന്‍ യാത്രയായി

Published on 26 October, 2017
ബ്രിസ്‌ബേന്‍ മലയാളികളെ കണ്ണീരിലാഴ്ത്തി എഡ് വിന്‍ യാത്രയായി
 
ബ്രിസ്‌ബേന്‍: പ്രാര്‍ഥനകള്‍ക്കും രക്ഷിക്കാനാവാതെ ബ്രിസ്‌ബേന്‍ മലയാളികളെ കണ്ണീരിലാഴ്ത്തി എഡ് വിന്‍ യാത്രയായി. ബ്രിസ്‌ബേന്‍ സൗത്ത് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകാംഗമായ എഡ് വിന്‍ ടിനോ (8) ഒക്ടോബര്‍ എട്ടിനാണ് മരിച്ചത്. ഒരു വര്‍ഷത്തോളമായി അസുഖബാധിതനായിരുന്നു. 

കാഞ്ഞിരപ്പള്ളി സ്വദേശിയായ ജീരകത്തില്‍ ടിനോ മാത്യുവിന്റേയും മുതലക്കോടം പള്ളത്ത് നിഷയുടെ രണ്ടുമക്കളില്‍ മുത്തവനാണ് എഡ് വിന്‍. 

സംസ്‌കാര ശുശ്രൂഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ വികാരി മാത്യു വാവോലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. സംസ്‌കാരം പിന്നീട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക