Image

വനിതാ വേദി കുവൈറ്റ് മെഡിക്കല്‍ ക്യാന്പും സെമിനാറും സംഘടിപ്പിച്ചു

Published on 26 October, 2017
വനിതാ വേദി കുവൈറ്റ് മെഡിക്കല്‍ ക്യാന്പും സെമിനാറും സംഘടിപ്പിച്ചു
 
 
കുവൈത്ത്: വനിതാ വേദി കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാന്പും സെമിനാറും സംഘടിപ്പിച്ചു. അബാസിയ കല സെന്ററില്‍ നടന്ന ക്യാന്പില്‍ നിരവധി ആളുകള്‍ രക്ത പരിശോധനയും രക്ത സമ്മര്‍ദ്ദവും പരിശോധിക്കുകയും രോഗനിര്‍ണയം നടത്തി. German Medical Care യുമായി സഹകരിച്ചു നടത്തിയ ക്യാന്പില്‍ ഡോ. ജോസിലിന്‍, ഡോ. അനൂപ് ആനന്ദ് എന്നിവര്‍ രോഗികളെ പരിശോധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

തുടര്‍ന്നു നടന്ന മെഡിക്കല്‍ സെമിനാറില്‍ കുവൈത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റും ഷിഫാ അല്‍ജസീറ മെഡിക്കല്‍ സെന്ററിലെ സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സരിത, “ഗര്‍ഭാശയ രോഗങ്ങളും പ്രതിവിധിയും” എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസെടുത്തു.

വനിതാ വേദി പ്രസിഡന്റ് ശാന്താ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്രകമ്മിറ്റി അംഗം സജിത സ്‌കറിയ, പ്രോഗ്രാം കണ്‍വീനര്‍ പ്രസന്ന രാമഭദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക