Image

സംഗീത സായാഹ്നം

Published on 26 October, 2017
സംഗീത സായാഹ്നം

കുവൈത്ത്: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കുവൈറ്റ് ഇടവക ഗായക സംഘം ഒരുക്കുന്ന ഗാനസന്ധ്യ ഒക്ടോബര്‍ 27ന് (വെള്ളി) നടക്കും. വൈകുന്നേരം 6.30ന്  അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ തെന്നിന്ത്യയിലെ സിംഫണി സംഗീത പ്രതിഭകളായ അഗസ്റ്റിന്‍ പോള്‍ (ഡയറക്ടര്‍, മദ്രാസ് മ്യൂസിക്കല്‍ അസോസിയേഷന്‍), ഫെയ്ത് റാഗ്‌ളണ്ട് (ഡയറക്ടര്‍, കോയന്പത്തൂര്‍ ചേംബര്‍ കോറല്‍), ഡാനിയേല്‍ ഇവാന്‍സ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 

പുതുതായി രൂപീകൃതമായ കുവൈറ്റ് ചേംബര്‍ കോറല്‍, ഫ്രഡറിക് നിര്‍മലിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് മലയാളം ഗാനങ്ങള്‍ ആലപിക്കും. തുടര്‍ന്നു െ്രെകസ്തവ സംഗീതത്തിന്റെ വൈവിധ്യങ്ങളെപ്പറ്റിയും അതിന്റെ പ്രാധാന്യത്തെപ്പറ്റിയും ഗാനാലാപന ശൈലികളെപ്പറ്റിയും പ്രമുഖര്‍ ക്ലാസെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക