Image

യൂറോപ്യന്‍ വിമാന യാത്രകളില്‍ വേഗതയേറിയ ഇന്റെര്‍നെറ്റ് സര്‍വീസ്

ജോര്‍ജ് ജോണ്‍ Published on 27 October, 2017
യൂറോപ്യന്‍ വിമാന യാത്രകളില്‍ വേഗതയേറിയ ഇന്റെര്‍നെറ്റ് സര്‍വീസ്
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ വിമാന യാത്രകളില്‍ ഈ വര്‍ഷം തന്നെ വേഗതയേറിയ ഇന്റെര്‍നെറ്റ് സര്‍വീസ് ആരംഭിക്കും. ഇംഗ്ലണ്ടിലെ പ്രധാന മൊബൈല്‍ സാറ്റലൈറ്റ് ഏജന്‍സി സര്‍വീസായ 'ഇന്‍മാര്‍സാറ്റ്' വക്താവ് ആണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഏവിയേഷന്‍ സാറ്റ്‌ലൈറ്റ് രംഗത്തെ അഭൂതപൂര്‍വ വളര്‍ച്ച യൂറോപ്പിലെ എല്ലാ വിമാന യാത്രക്കാര്‍ക്കും വേഗതയേറിയ ഇന്റെര്‍നെറ്റ് സര്‍വീസ് ലഭ്യമാക്കും.

ജര്‍മന്‍ ടെലികോമിന്റെ സഹകരണത്തോടെയാണ് ഇന്‍മാര്‍സാറ്റ് ഈ ഏവിയേഷന്‍ പാസഞ്ചര്‍ ഇന്റെര്‍നെറ്റ് സര്‍വീസ് വികസിപ്പിച്ചെടുക്കുന്നത്.  ഈ പാസഞ്ചര്‍ ഇന്റെര്‍നെറ്റ് സര്‍വീസ് ഉപയോഗിക്കുന്നതിന് ഫ്‌ളൈ നെറ്റ് എന്ന ഒരു സോഫ്റ്റ്‌വെയര്‍ ഫ്രീ ആയി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്താല്‍ മതിയാകും. വയര്‍ലസ് നെറ്റ്‌വര്‍ക്ക് (വിലാന്‍) ഉപയോഗിക്കാന്‍ സാധിക്കുന്ന ലാപ്‌ടോപ് - മൊബൈല്‍ ഫോണ്‍ എന്നിവ ഉപയോഗിച്ച് സാധാരണ പോലെ സര്‍ഫ് ചെയ്യാനും, ഇ മെയിലുകള്‍ അയയ്ക്കാനും, റിസീവ് ചെയ്യാനും സാധിക്കും.


യൂറോപ്യന്‍ വിമാന യാത്രകളില്‍ വേഗതയേറിയ ഇന്റെര്‍നെറ്റ് സര്‍വീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക