Image

ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം കേരള പിറവി ദിനാഘോഷം ഒക്‌റ്റോബര്‍ 29 നു ഫിലാഡല്‍ഫിയയില്‍

Published on 27 October, 2017
ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം കേരള പിറവി ദിനാഘോഷം ഒക്‌റ്റോബര്‍ 29 നു ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം കേരളാ പിറവി ദിനാഘോഷം ഫിലാഡല്‍ഫിയ മുട്ടത്തു വര്‍ക്കി നഗറില്‍ സിറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഒക്‌റ്റോബര്‍ 29 നു നടത്തപ്പെടും.

എനിക്കെന്റെ 'അമ്മ മലയാളം എന്ന മുദ്രാവാക്യവുമായി ഫിലാഡല്‍ഫിയയിലെ സാമുദായിക സാംസ്കാരിക സംഘടനകള്‍ ഒത്തു ചേര്‍ന്നാണ് െ്രെടസ്‌റ്റേറ്റ് കേരള ഫോറത്തിന്‍റ്റെ നേതൃത്ത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഉച്ച തിരിഞ്ഞു മൂന്നു മണിക്ക് കാലിക പ്രെസക്തങ്ങളായ വിഷയങ്ങളില്‍ ചര്‍ച്ചയും സംവാദവും നടക്കും.

അതിനു ശേഷം നടക്കുന്ന പൊതു യോഗത്തില്‍ ഏഷ്യാനെറ്റ് ചീഫ് കോഡിനേറ്റര്‍ അനില്‍ അടൂരിന്‍റ്റെ നേതൃത്വത്തിലിനുള്ള സ്‌പേസ് സല്യൂട്ട് ടീം, പെന്‍സില്‍വാനിയ നേഴ്‌സിങ് ബോര്‍ഡ് മെമ്പര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ബ്രിജിത് വിന്‍സെന്റ് എന്നിവരെ ആദരിക്കും.

ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ ആശംസകള്‍ അര്‍പ്പിക്കും. അതിനു ശേഷം നൃത്ത പരിപാടിയും ഗാനമേളയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നയമനോഹരമായ കലാസന്ധ്യയും അരങ്ങേറും. കേരളാ തനിമയുള്ള സദ്യാ യോട് കൂടി പരിപാടി അവസാനിക്കും. പ്രവേശനം പൂര്‍ണമായും സൗജനം ആയിരിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് : റോണി വര്ഗീസ് (ചെയര്‍ മാന്‍) 267 243 9229 . സുമോദ് നെല്ലിക്കാല (ജനറല്‍ സെക്രട്ടറി) 267 322 8527 . റ്റി ജെ തോംസണ്‍ (ട്രസ്റ്റി) 215 429 2442, ജോസഫ് തോമസ് (കേരളാ ഡേ ചെയര്‍ പേഴ്‌സണ്‍) , 267 243 9229, സജി കരിംകുറ്റി (പ്രോഗ്രാം കോഡിനേറ്റര്‍) 215 385 1963

വാര്‍ത്ത: സുമോദ് നെല്ലിക്കാല
ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം കേരള പിറവി ദിനാഘോഷം ഒക്‌റ്റോബര്‍ 29 നു ഫിലാഡല്‍ഫിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക