Image

ഹിമാലയത്തില്‍ ധ്യാനകേന്ദ്രം തുടങ്ങാന്‍ രജനീകാന്ത്

Published on 27 October, 2017
ഹിമാലയത്തില്‍ ധ്യാനകേന്ദ്രം തുടങ്ങാന്‍ രജനീകാന്ത്

സൂപ്പര്‍ താരം രജനീകാന്തിന്റെ നേതൃത്വത്തില്‍ ധ്യാനകേന്ദ്രം തുടങ്ങുന്നു. ഹിമാലയത്തിലാണ് രജനീകാന്തും സുഹൃത്തുക്കളും ചേര്‍ന്ന് ധ്യാനകേന്ദ്രം തുടങ്ങുന്നത്. സന്ദര്‍ശകര്‍ക്ക് ധ്യാനകേന്ദ്രത്തില്‍ താമസം സൗജന്യമാണ്. ധ്യാനകേന്ദ്രം നവംബറില്‍ പ്രവര്‍ത്തനം തുടങ്ങും.

യോഗോദ സത്സംഗ സോസൈറ്റി ഓഫ് ഇന്ത്യയുടെ നൂറാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ധ്യാനകേന്ദ്രം. ആത്മീയ ഗുരുവായി രജനീകാന്ത് കാണുന്ന മഹാവതാര്‍ ബാബാജി വസിച്ചിരുന്നുവെന്ന് കരുതുന്ന ദുനഗിരിക്ക് സമീപമാണ് ധ്യാനകേന്ദ്രം നിര്‍മ്മിക്കുന്നത്. ദുനഗിരിയില്‍ വര്‍ഷങ്ങളായി രജനീകാന്ത് സന്ദര്‍ശനം നടത്താറുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക