Image

പ്രിയപ്പെട്ട താരത്തെ വെളിപ്പെടുത്തി മോഹന്‍ലാല്‍

Published on 27 October, 2017
പ്രിയപ്പെട്ട താരത്തെ വെളിപ്പെടുത്തി മോഹന്‍ലാല്‍

മലയാള സിനിമയുടെ താര രാജാവാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അഭിനയ ജീവിതവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ടിവ സംപ്രേക്ഷണം ചെയ്യുന്ന ലാല്‍സലാം എന്ന പരിപാടി ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. അഭിമുഖത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ലാലേട്ടന്‍ രസകരമായ മറുപടിയാണ് നല്‍കിയത്.

മോഹന്‍ലാലിന് ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരം വളരെ രസകരമായിരുന്നു. ‘പ്രേം നസീര്‍, പിന്നെ പ്രേക്ഷകര്‍ക്ക് അധികം അറിയാത്ത തമിഴ് നടന്‍ എം ആര്‍ രാജ. പിന്നെ, നന്നായി അഭിനയിക്കുന്ന എല്ലാവരേയും ഇഷ്ടമാണെന്നും’ മോഹന്‍ലാല്‍ വ്യക്തമാക്കി. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പേരില്‍ ഫാന്‍ ഫൈറ്റ് ശക്തമാണെങ്കിലും ഇരുവരും തമ്മില്‍ ദൃഢമായൊരു സൗഹൃദം നിലനില്‍ക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക