Image

ജീവിതത്തില്‍ അഭിനയമില്ലെന്ന് സ്‌റ്റൈല്‍ മന്നന്‍

Published on 27 October, 2017
ജീവിതത്തില്‍ അഭിനയമില്ലെന്ന് സ്‌റ്റൈല്‍ മന്നന്‍

നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അഭിനയമില്ലെന്ന് പ്രശസ്ത നടന്‍ രജനീകാന്ത്. നായകനായി അഭിനയിച്ച 2.0 യുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ദുബൈ ബുര്‍ജ് അല്‍ അറബ് ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എത്ര കൊണ്ട് ഇത്ര ലളിതമായും വിനയപൂര്‍വവും പെരുമാറുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സ്‌റ്റൈല്‍ മന്നന്‍ .

യഥാര്‍ത്ഥ ജീവിതം അഭിനയിക്കാനുള്ളതല്ല ജീവിക്കാനുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയുടെ സംവിധായകന്‍ ഷങ്കര്‍, നിര്‍മാതാവ് സുഭാസ്‌കരന്‍ , സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍, നടന്‍ അക്ഷയ് കുമാര്‍, നടി ആമി ജാക്‌സണ്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക