Image

ശ്രീ നാരായണ ഗുരു ധര്‍മ്മ പ്രഭാഷണം ടോറന്റ്റോയില്‍

ജയ് പിള്ള, ചെയര്‍മാന്‍ Published on 28 October, 2017
ശ്രീ നാരായണ ഗുരു ധര്‍മ്മ പ്രഭാഷണം ടോറന്റ്റോയില്‍
ശ്രീ നാരായണ ധര്‍മ്മ സംഘത്തിലെ (ശിവഗിരി മഠത്തിലെ) ഡയറക്ടര്‍ ബോര്‍ഡ് അംഗവും  ഗുരുധര്‍മ്മപ്രചരണസഭയുടെ  സെക്രട്ടറിയുമായ  പൂജനീയ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ നവംബര്‍ 5 നു ഞായറാഴ്ച ടോറോന്റോ സന്ദര്ശിക്കുന്നതാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി  വരെ   ബ്രാംപ്ടണിലെ ചിന്മയ ശിവാലയ ഹാളില്‍ ഇവിടുത്തെ മലയാളി കുടുംബങ്ങള്‍ക്ക് വേണ്ടി  'ശ്രീ നാരായണ ഗുരു ധര്‍മം' (ശ്രീ നാരായണ ഗുരുദേവന്‍ ഉപദേശിച്ച ആചാരാനുഷ്ഠാനങ്ങള്‍ ) എന്ന വിഷയത്തില്‍  സ്വാമിജിയുടെ പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്.

ജാതി വിവേചനം, അയിത്തം  തുടങ്ങി പല തരത്തിലുള്ള അനാചാരങ്ങളില്‍ നിന്നും  കേരള ജനതയെ കയ്യ് പിടിച്ചുയര്‍ത്തിയത് അവതാര പുരുഷനായ ശ്രീ നാരായണ  ഗുരുദേവന്‍, ധര്‍മ്മാധര്‍മ്മങ്ങള്‍ എന്തെന്ന് തിരിച്ച്ചറിയാത്ത വിധം താഴ്ന്നു പോയ കേരളത്തിലെ ഹിന്ദു  സമൂഹത്തെ സാമൂഹികമായും ആത്മീയമായും ഉയര്‍ത്തി കൊണ്ട് വന്നു. ജാതി ഭേദവും മത ദ്വേഷവും  ഇല്ലാതെ സാഹോദര്യത്തോടെ കഴിയാന്‍ ഉപദേശിച്ച കാലങ്ങള്‍മുതല്‍ ഗുദേവനോടൊപ്പമുണ്ടായിരുന്ന സന്യാസ ശിഷ്യന്മാരുടെ ഒരു പരമ്പരയാണ്  ശ്രീ നാരായണ ധര്‍മ്മ സംഘം. ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ധര്‍മ്മ സംഘത്തിന്റെ കാനഡയില്‍ എത്തുന്ന ആദ്യത്തെ സന്യാസിവര്യനാണ്.

ഗുരുദേവന്‍ പ്രതിഷ്ഠിച്ച ശാരദ മഠവും ഗുരുദേവന്റെ സമാധി സ്ഥലവും  ഉള്‍കൊള്ളുന്ന ശിവഗിരി ഇന്നറിയപ്പെടുന്ന  ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്. ധര്‍മ്മ പ്രചരണാര്‍ത്ഥം സ്ഥാപിതമായ സന്യാസ സംഘത്തിന്റെ ആസ്ഥാനം കൂടിയാണ് ശിവഗിരി.

പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍  http://jnanayagna.org/ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ 647 983 2458 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.


ശ്രീ നാരായണ ഗുരു ധര്‍മ്മ പ്രഭാഷണം ടോറന്റ്റോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക