Image

കെ ജയകുമാര്‍ ഐഎഎസ് ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം സന്ദര്‍ശിച്ചു.

സന്തോഷ് പിള്ള Published on 28 October, 2017
കെ ജയകുമാര്‍ ഐഎഎസ് ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം സന്ദര്‍ശിച്ചു.
കേരളാ സര്‍ക്കാര്‍ ചീഫ്  സെക്രട്ടറി, കോഴിക്കോട് ഡിസ്ട്രിക്ട് കളക്ടര്‍, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ എന്നിങ്ങനെ  അനവധി പദവികള്‍ വഹിച്ചിട്ടുള്ള കെ ജയകുമാര്‍ IAS ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ദീപാരാധന ചടങ്ങുകളില്‍ സംബന്ധിച്ചു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം യൂണിവേഴ്‌സിറ്റി വൈസ്  ചാന്‍സിലര്‍ പദവിയില്‍ നിന്നും വിരമിച്ച അദ്ദേഹം ഇപ്പോള്‍ അമേരിക്കന്‍ പര്യടനത്തിലാണ്. നൂറിലധികം മലയാള സിനിമകള്‍ക്ക്  ഗാനങ്ങള്‍ രചിച്ചിട്ടുള്ള അതുല്യ കലാ പ്രതിഭയായ കെ ജയകുമാര്‍, ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ വാസ്തുചാതുര്യവും , കേരളത്തനിമയും, ഭക്തി സാന്ദ്രമായ അന്തരീക്ഷവും  അതീവമായി ആസ്വദിച്ചു.

കെ ജയകുമാര്‍ ഐഎഎസ് ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം സന്ദര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക