Image

'കലാവേദി കലോല്‍സവം' നവംബര്‍ 4ന്

Published on 28 October, 2017
'കലാവേദി കലോല്‍സവം' നവംബര്‍ 4ന്
പ്രിയ സുഹൃത്തെ,
ന്യൂയോര്‍ക്ക് ആസ്ഥാനമായി കേരളത്തിലും അമേരിക്കയിലും പ്രവര്‍ത്തിക്കുന്ന കലാവേദി ഇന്റര്‍നാഷ്ണല്‍ എന്ന കലാ സാംസ്‌കാരിക സംഘടനയുടെ ഈ വര്‍ഷത്തെ 'കലാവേദി കലോല്‍സവം' ഈ വരുന്ന ശനിയാഴ്ച, നവംബര്‍ മാസം നാലാം തീയതി ക്വീന്‍സിലെ ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ഇര്‍വിന്‍ ആള്‍ട്മാന്‍(MS 172-81-14, 25th street) ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു.
ഒരു ചാരിറ്റബിള്‍ ഓര്‍ഗനൈസഷനായി പ്രവര്‍ത്തിക്കുന്ന കലാവേദി, പതിവുപോലെ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളുടെ ക്ഷേമത്തിനായിട്ടാണ് ഇതില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും ഉപയോഗിക്കുന്നത്. തിരുവനന്തപുരത്തിനടുത്തുള്ള അരുവിക്കര മിത്രനികേതന്‍ സ്‌ക്കൂളിന് വായനശാല നിര്‍മ്മിക്കുന്നതിനാണ് ഈ വര്‍ഷത്തെ പദ്ധതി ഉപയോഗപ്പെടുത്തുന്നത്. 215 വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് പ്രയോജനപ്പെടുന്നതാണ് ഈ വായനശാല.

ആയതിനാല്‍, താങ്കള്‍ കുടുംബസമേതം വന്ന് പങ്കെടുത്ത് ഈ പരിപാടി വിജയിപ്പിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. മികച്ച കലാപരിപാടികള്‍കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്നതായിരിക്കും ഈ വര്‍ഷത്തെ കലോത്സവം എന്ന് ഞങ്ങള്‍ വാക്ക് തരുന്നു.
വിനയപൂര്‍വം
സിബി ഡേവിഡ്
പ്രസിഡന്റ്, കലാവേദി
www.kalavedionline.com

'കലാവേദി കലോല്‍സവം' നവംബര്‍ 4ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക