Image

കത്തോലിക്കാ മിഷനെ കുറിച്ചറിയാന്‍ ഫേസ്ബുക്കിലൂടെ വത്തിക്കാന്‍ സംവിധാനം

ജോര്‍ജ് ജോണ്‍ Published on 28 October, 2017
കത്തോലിക്കാ മിഷനെ കുറിച്ചറിയാന്‍ ഫേസ്ബുക്കിലൂടെ വത്തിക്കാന്‍ സംവിധാനം
ഫ്രാങ്ക്ഫര്‍ട്ട്-വത്തിക്കാന്‍: ഫേസ്ബുക് മെസഞ്ചറിലെ ചാറ്റ് സൗകര്യം ഉപയോഗിച്ച് കത്തോലിക്കാ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാനുള്ള മിസ്സിയോബോട് എന്ന സംവിധാനം വത്തിക്കാന്‍ ആവിഷ്‌കരിച്ചു. മെസഞ്ചറിലൂടെ മിഷനെ കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളിലൂടെ ഓട്ടോമാറ്റിക്കായി മറുപടികള്‍ കിട്ടുന്ന സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ലോകമെങ്ങുമുള്ള വിവിധ കത്തോലിക്കാ മിഷന്‍ പദ്ധതികളെക്കുറിച്ച് അറിയുക, അവയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക, സ്വന്തമായ സംഭാവനകള്‍ നല്‍കുക എന്നതൊക്കെയാണ് ഇതുകൊണ്ട് സാദ്ധ്യമാകുക. മിഷന്‍ ഞായര്‍ ആചരണത്തോടനുബന്ധിച്ചാണ് ഈ ഫേസ്ബുക്ക് ചാറ്റിംങ്ങ് സൗകര്യം വത്തിക്കാന്‍ സുവിശേഷവത്കരണ കാര്യാലയം ഏര്‍പ്പെടുത്തിയത്.


കത്തോലിക്കാ മിഷനെ കുറിച്ചറിയാന്‍ ഫേസ്ബുക്കിലൂടെ വത്തിക്കാന്‍ സംവിധാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക