Image

കൂടംകുളം പദ്ധതി കാലതാമസം: പ്രതിദിന നഷ്ടം അഞ്ചു കോടി രൂപ

Published on 09 March, 2012
കൂടംകുളം പദ്ധതി കാലതാമസം: പ്രതിദിന നഷ്ടം അഞ്ചു കോടി രൂപ
മുംബൈ: കൂടംകുളം ആണവ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ വൈകുന്നതിനാല്‍ കേന്ദ്ര ആണവോര്‍ജ കോര്‍പ്പറേഷന് പ്രതിദിന നഷ്ടം അഞ്ചു കോടിയോളം രൂപ. കോര്‍പ്പറേഷനിലെ സാങ്കേതിക വിഭാഗം ഡയറക്ടറായ എസ്.എ ഭരദ്വാജ് ആണ് ഇക്കാര്യം അറിയിച്ചത്. മെയിന്റനന്‍സിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്‍പ്പെടെയാണ് ഈ തുക നഷ്ടമാകുന്നത്. 

പ്ലാന്റില്‍ 90 ശതമാനം പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടും വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നില്ല. ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ വെറുതെ വേതനം നല്‍കേണ്ട സ്ഥിതിയാണെന്നും ഭരദ്വാജ് പറഞ്ഞു. പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അടുത്ത മൂന്നോ നാലോ മാസത്തിനുള്ളില്‍ പ്ലാന്റിലെ ആദ്യയൂണിറ്റ് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നും ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ രണ്ടാം യൂണിറ്റും കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും ഭരദ്വാജ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക