Image

ലണ്ടന്‍ റീജണ്‍ അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 28 October, 2017
ലണ്ടന്‍ റീജണ്‍ അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ എട്ടു റീജണുകളായി തിരിച്ച് മാര്‍ ജോസഫ് സ്രാന്പിക്കലും ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും സംയുക്തമായി നയിച്ചുവരുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ സമാപന ഘട്ടത്തിലേക്ക്. ഒക്ടോബര്‍ 29ന് (ഞായര്‍) ലണ്ടനിലെ അല്ലിന്‍സ് പാര്‍ക്കില്‍ അഭിഷേകാഗ്‌നി കണ്‍വന്‍ഷനുകളുടെ സമാപന ശുശ്രൂഷ നടത്തപ്പെടുന്‌പോള്‍ വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്‍ഡ്വുഡ്, സൗത്താര്‍ക്ക് ചാപ്ലൈന്‍സികളുടെ പരിധിയിലും മറ്റുമായി 33 വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ ഒത്തു ചേരും.

കണ്‍വന്‍ഷനില്‍ പങ്കു ചേരുന്നവര്‍ക്കായി പ്രത്യേക അറിയിപ്പുകള്‍ ചുവടെ:

കോച്ചിലും സ്വകാര്യ വാഹനങ്ങളിലുമായി കണ്‍വന്‍ഷന്‍ സെന്ററിലേക്ക് എത്തുന്നവര്‍ അ 41 ല്‍ കൂടി വന്ന് പേജ് സ്ട്രീറ്റ് വഴി ചാന്പ്യന്‍സ് വേ യിലൂടെ മുന്നോട്ടു വന്ന് അ ഗെയിറ്റിനു സമീപത്തുള്ള പാര്‍ക്കിംഗ് ബേയില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.

സൗജന്യവും വിശാലവുമായ പാര്‍ക്കിംഗില്‍ 800 ഓളം കാറുകള്‍ക്കും 200 ഓളം കോച്ചുകള്‍ക്കും പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ട്. 

ലണ്ടനിലെ അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ഉപവാസ ശുശ്രുഷയായിട്ടാവും നടത്തപ്പെടുക.അതിനാല്‍ കുട്ടികള്‍ അടക്കം ഭക്ഷണം ആവശ്യം ഉള്ളവര്‍ എല്ലാവരും തങ്ങളുടെ കൈവശം പാക് ലഞ്ച് കരുതേണ്ടതാണ്. 

രാവിലെ 9:30 നു ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ ശുശ്രുഷകള്‍ വൈകുന്നേരം ആറിന് സമാപിക്കും.

300 അടിയോളം നീളമുള്ള വിശാലമായ ഹാളില്‍ ബൈബിള്‍ കണ്‍വന്‍ഷന്റെ തത്സമയ സംപ്രേഷണം ബിഗ് സ്‌ക്രീനില്‍ ഒരുക്കുന്നതിനാല്‍ ഏവര്‍ക്കും കണ്ടു കൊണ്ട് ധ്യാന ശുശ്രുഷയില്‍ പൂര്‍ണമായി പങ്കു ചേരുവാന്‍ കഴിയും.

കണ്‍വന്‍ഷനില്‍ പങ്കുചേരുവാനായി ട്രെയിന്‍ മാര്‍ഗം മില്‍ ഹില്‍ ഈസ്റ്റ് ട്യൂബ് സ്‌റ്റേഷനില്‍ വന്നെത്തുന്നവര്‍ക്കായി കണ്‍വന്‍ഷന്‍ സെന്ററിലേക്കും തിരിച്ചും ഷട്ടില്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 

പ്രായാടിസ്ഥാനത്തില്‍ രണ്ടു വിഭാഗങ്ങളായി തിരിച്ചുകൊണ്ടു കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷകള്‍ സെഹിയോന്‍ യുകെയുടെ ഡയറക്ടര്‍ സോജി അച്ചന്റെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

കണ്‍വന്‍ഷനില്‍ വരുന്ന രക്ഷകര്‍ത്താക്കള്‍ കുട്ടികളെ അവര്‍ക്കായി ഒരുക്കിയിരിക്കുന്ന ശുശ്രുഷാ വേദിയിലേക്ക് പാക്ക് ലഞ്ചുമായി എത്തിക്കുകയും സമാപനത്തില്‍ കൂട്ടുകയും ചെയ്യേണ്ടതാണ്.

അഭിഷേകാഗ്‌നി കണ്‍വന്‍ഷനിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ ഹാന്‍സ് പുതിയകുളങ്ങര, ഫാ. മാത്യു കട്ടിയാങ്കല്‍, ഫാ.സാജു പിണക്കാട്ട്, ഫാ.സാജു മുല്ലശേരി എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഡീക്കന്‍ ജോയ്‌സ് 0783237420, തോമസ് ആന്റണി07903867625, അനില്‍ ആന്റണി07723744639,ജോസഫ് കുട്ടന്‌പേരൂര്‍07877062870.

വിലാസം: Allianz Park, Greenlands Lanes, Hendon, London NW4 1RL

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക