Image

സൗത്താംപ്ടണ്‍ റീജണ്‍ അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ഭക്തിസാന്ദ്രമായി

Published on 28 October, 2017
സൗത്താംപ്ടണ്‍ റീജണ്‍ അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ഭക്തിസാന്ദ്രമായി

 
സൗത്താംപ്ടണ്‍: ദൈവം തന്റെ ജനത്തെ ഒരുമിച്ചു കൂട്ടിയപ്പോള്‍ സംഘാടകര്‍ പോലും പ്രതീക്ഷിച്ചതിനേക്കാളേറെ വിശ്വാസികള്‍ ഒഴുകിയെത്തിയ സൗത്താംപ്ടണ്‍ റീജണ്‍ അഭിഷേകാഗ്‌നി ഭക്തിസാന്ദ്രമായി. 

രാവിലെ ഒന്പതിന് ജപമാലയോടെ ആരംഭിച്ച കണ്‍വന്‍ഷന് റീജണല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്നു ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും വചനം വങ്കുവച്ചു. 

വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്ന ഏതു കാര്യവും നമുക്ക് സാധിച്ചുകിട്ടുമെന്ന് ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ വചന സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. വിശ്വസിച്ച് അനുഗ്രഹം നേടിയവരുടെ കഥകളാണ് സുവിശേഷത്തില്‍ ഉടനീളം കാണുന്നതെന്നും ഫാ. വട്ടായില്‍ പറഞ്ഞു. വിശ്വസിച്ചു പ്രാര്‍ഥിച്ച് അദ്ഭുതകരമായ സൗഖ്യങ്ങളും അനുഗ്രഹങ്ങളും നേടിയവരുടെ അനുഭവസാക്ഷ്യങ്ങളും വേദിയില്‍ പങ്കുവച്ചു.

പത്രോസിനെ സഭയുടെ അടിസ്ഥാനമായി ഈശോ സ്ഥാപിക്കുന്ന തിരുവചന ഭാഗമാണ് സുവിശേഷ ഭാഗമായി വായിക്കപ്പെട്ടത്. ഈശോയുടെ മുന്പില്‍ തടസമായി നില്‍ക്കുന്ന പാറയല്ല, ഈശോയ്ക്കുവേണ്ടി മരിക്കാന്‍ പോലും തയാറായ വിശ്വാസത്തിന്റെ ഉറപ്പുള്ള പാറയായി വിശുദ്ധ പത്രോസ് മാറിയെന്ന് വിശുദ്ധ കുര്‍ബാന മധ്യേ സന്ദേശം നല്‍കിയ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ പറഞ്ഞു. വിശുദ്ധ കുര്‍ബാനയില്‍ നിരവധി വൈദികര്‍ സഹകാര്‍മികത്വം വഹിച്ചു. 

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കലിന്േ!റയും സെഹിയോന്‍ ശുശ്രൂഷകളുടെ ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്േ!റയും നേതൃത്വത്തിലാണ് പ്രഥമ അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ നടന്നുവരുന്നത്.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക