Image

നേഴ്‌സിങ് ബോര്‍ഡ് അംഗമായ ബ്രിജിറ്റ് വിന്‍സന്റിനെ പിയാനോ ആദരിച്ചു

(പി ഡി ജോര്‍ജ്, നടവയല്‍) Published on 28 October, 2017
നേഴ്‌സിങ് ബോര്‍ഡ് അംഗമായ ബ്രിജിറ്റ് വിന്‍സന്റിനെ പിയാനോ ആദരിച്ചു
ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയാ നേഴ്‌സിങ്ങ് ബോര്‍ഡ് മെംബറായി ചുമതലയേറ്റ ബ്രിജിറ്റ് വിന്‍സന്റിനെ പിയാനോ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍) ആദരിച്ചു. നേഴ്‌സിങ്് മേഖലയിലുള്ള വിവിധ പ്രൊഫഷനലുകളുടെ ലൈസന്‍സ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കുന്നതും, നേഴ്‌സിങ്ങ് എഡ്യൂക്കേഷന്‍ പ്രോഗ്രാം എന്തെന്ന് അംഗീകരിക്കുന്നതും, നേഴ്‌സിങ്ങ് രംഗത്തെ സേവന മാനദണ്ഡങ്ങള്‍ നിശ്ച്ചയിക്കുന്നതും, നേഴ്‌സിങ്ങ് രംഗത്തുള്ളവരുടെ പിഴവുകളില്‍ അച്ചടക്ക നടപടികള്‍ കൈക്കൊള്ളൂന്നതും ഉള്‍പ്പെടെയുള്ള ചുമതലാനിര്‍വഹണം വഴി പൗരന്മാരുടെ ആരോഗ്യ സുരക്ഷാ സംരക്ഷണമാണ് മുഖ്യമായും സ്റ്റേറ്റ് ബോര്‍ഡ് ഓഫ് നേഴ്‌സിങ്ങിന്റെ കര്‍ത്തവ്യം. പെന്‍സില്‍വേനിയാ നേഴ്‌സിങ്ങ് ബോര്‍ഡ് മെംബറായുള്ള ബ്രിജിറ്റ് വിന്‍സന്റിന്റെ നിയമനത്തില്‍ വിവിധ നേഴ്‌സിങ്ങ് സേവന നേതാക്കള്‍ അനുമോദനം അറിയിച്ചു.  ഇത്തരം ഒരു പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ പിയാനോയുടെ സ്ഥാപക പ്രസിഡന്റാണ് എന്നതില്‍ അഭിമാനിക്കുന്നൂ എന്ന് പിയാനോ അറിയിച്ചു. നേഴ്‌സിങ്ങ് രംഗത്തെ വിവിധ നവീകരണങ്ങള്‍ക്ക് ബ്രിജിറ്റ് വിന്‍സന്റിന്റെ നിയമനം ഉപകരിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

പി ഡി ജോര്‍ജ് നടവയല്‍ (പിയാനോ പ്രസിഡന്റ്), മേരീ ഏബ്രഹാം (സെക്രട്ടറി), ലൈലാ മാത്യു (ട്രഷറാര്‍), സാറാ ഐപ് (വൈസ് പ്രസിഡന്റ്), ബ്രിജിറ്റ് പാറപ്പുറത്ത് (എഡ്യൂക്കേഷന്‍ ചെയര്‍ പേഴ്‌സണ്‍), വല്‍സാ തട്ടാര്‍കുന്നേല്‍ എന്നിവര്‍ അനുമോദിച്ചു പ്രസംഗിച്ചു. ബ്രിജിറ്റ് വിന്‍സന്റിനെ പെന്‍സില്‍വേനിയാ നേഴ്‌സിങ്ങ് ബോര്‍ഡ് മെംബറായി സെനറ്റിലെ 50 അംഗങ്ങള്‍ ഐക്യകണ്‌ഠ്യേന അംഗീകരിച്ചതും ഗവര്‍ണ്ണര്‍ ടോം വൂള്‍ഫ് നിയമിച്ചതും അമേരിക്കയിലെ കേരള കുടിയേറ്റ ജനതയ്ക്കുംസേവനമനസ്കര്‍ക്കും പ്രത്യാശ പകരുന്ന അംഗീകാരമാണെന്ന് പ്രസംഗകര്‍ പ്രത്യേകം പ്രസ്താവിച്ചു.

മറുപടി പ്രസംഗത്തില്‍ ബ്രിജിറ്റ് വിന്‍സന്റ് സമൂഹത്തിനും, ഗുരുക്കന്മാര്‍ക്കും സ്‌നേഹിതര്‍ക്കും, æടുംബാംഗങ്ങള്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ചുമതലാ നിര്‍വഹണത്തിന് ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു.

പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്റെ (പിയാനോ) സ്ഥാപക പ്രസിഡന്റായ ബ്രിജിറ്റ് ഏറെക്കാലം റ്റെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ കാര്‍ഡിയോളജി വിഭാഗം നേഴ്‌സായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയാ ഹോസ്പിറ്റലില്‍ നേഴ്‌സ് പ്രാക്ടീഷനറുമായിരുന്നു. ലാങ്ങ്‌ഹോണ്‍ സെന്റ് മേരീസ് മെഡിക്കല്‍ സെന്ററില്‍ നേഴ്‌സ് പ്രാക്ടീഷണറാണ് ബ്രിജിറ്റ് വിന്‍സന്റ്.
നേഴ്‌സിങ് ബോര്‍ഡ് അംഗമായ ബ്രിജിറ്റ് വിന്‍സന്റിനെ പിയാനോ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക