Image

അലൈന്‍ ഇന്‍കാസിന് പുതിയ നേതൃത്വം

Published on 29 October, 2017
അലൈന്‍ ഇന്‍കാസിന് പുതിയ നേതൃത്വം
അലൈന്‍ : സാംസ്‌കാരിക കൂട്ടായ്മ യായ ഇന്ത്യന്‍ കള്‍ച്ചറല്‍ ആര്‍ട്‌സ് സൊസൈറ്റി (ഇന്‍കാസ്) അലൈന്‍ ഘടക ത്തിന്റെ പുതിയ കമ്മറ്റി നിലവില്‍ വന്നു.

ഗ്ലോബല്‍ കമ്മറ്റി അംഗം രാമചന്ദ്രന്‍ പേരാമ്പ്ര യുടെ അദ്ധ്യ ക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ ഷഫീര്‍ നമ്പി ശ്ശേരിയെ പുതിയ പ്രസിഡണ്ട് ആയും ഈസാ. കെ. വി. യെ ജനറല്‍ സെക്രട്ടറി യായും ചാര്‍ളി തങ്കച്ചനെ ട്രഷറ റു മായി തെരഞ്ഞെടുത്തു.

കഴിഞ്ഞ കമ്മറ്റി യുടെ  കീഴില്‍ നടത്തിയ രക്തദാനം, ആരോഗ്യ ബോധ വത്കരണ ക്ലാസ്, സൗജന്യ രക്ത പരിശോധന ക്യാമ്പ്, റമദാന്‍ കിറ്റ് വിത രണം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ ത്തന ങ്ങള്‍ക്ക് ലഭിച്ച പിന്തു ണക്കു നന്ദി അറിയിച്ചു. അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററു മായി സഹ കരിച്ചുകൊണ്ട് അലൈ നിലെ ഇന്ത്യന്‍ സമൂഹ ത്തിലെ സാധാ രണ ക്കാര്‍ക്ക് ഉപകാര പ്രദമായ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തി ന്റെ നിയമ വ്യവസ്ഥ ക്ക് അകത്ത് നിന്നു കൊണ്ട് നടത്തും എന്ന് പുതിയ കമ്മറ്റി പ്രസിഡണ്ട് ഷഫീര്‍ നമ്പിശ്ശേരി അറിയിച്ചു.

കമ്മറ്റി യുടെ രക്ഷാധി കാരി യായി രാമചന്ദ്രന്‍ പേരാമ്പ്ര യെ തെര ഞ്ഞെടുത്തു. നാസര്‍ കാരക്കാ മണ്ഡപം, മജീദ് കുമ്പിടി, മുരുകന്‍, മുജീബ് പന്തളം, ഷിബിന്‍, ഷാഫി, കരീം, ഹനീഫ, കമറു ദ്ധീന്‍, മുസ്തഫ തുടങ്ങി യവര്‍ ആശംസ നേരുകയും ചെയ്തു.  ജനറല്‍ സെക്രട്ടറി ഈസാ കെ. വി. സ്വാഗതവും ട്രഷറര്‍ ചാര്‍ലി തങ്കച്ചന്‍ നന്ദിയും പറഞ്ഞു.
വിശദ വിവരങ്ങള്‍ക്ക് : 055 55 64 689

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക