Image

ഓഡിയോ ലോഞ്ചിനു മുമ്പ് പാട്ട് ലീക്കായി ,യന്തിരന്‍ ടുവിന് സംഭവിച്ചതെന്ത്?

Published on 29 October, 2017
ഓഡിയോ ലോഞ്ചിനു മുമ്പ് പാട്ട് ലീക്കായി ,യന്തിരന്‍ ടുവിന് സംഭവിച്ചതെന്ത്?

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും ബോളിവുഡ് താരം അക്ഷയ് കുമാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 2.0. 450 കോടി മുതല്‍ മുടക്കിലെത്തുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് 12 കോടി ചിലവിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബൂര്‍ജ് ഖലീഫയില്‍ നടത്തിയത്. എന്നാല്‍ പരിപാടിക്ക് മുമ്ബ് തന്നെ സിനിമയുടെ ഗാനങ്ങള്‍ ചോര്‍ന്നത് അണിയറപ്രവര്‍ത്തകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

സിനിമയില്‍ നിന്നും ആദ്യമായി പുറത്ത് വന്ന ഓഡിയോ വലിയൊരു സംഭവമായി മാറ്റുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ ലോഞ്ചിനെത്തുന്നതിന് മുമ്ബ് തന്നെ പാട്ട് ഇന്റര്‍നെറ്റിലൂടെ ലീക്കാവുകയായിരുന്നു. 12000 ഫ്രീ പാസുകളാണ് പരിപാടിയ്ക്ക് വേണ്ടി കൊടുത്തിരുന്നത്. ബൂര്‍ജ് പാര്‍ക്കില്‍ നിന്നും ആദ്യമായി ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിംഗിനുള്ള അവസരം കിട്ടിയത് 2.0 ടീമിനാണ്. ഇതിനുള്ള അനുമതി ദുബായി ഗവണ്‍മെന്റ് നല്‍കിയിരുന്നു. എ ആര്‍ റഹ്മാന്‍ 125 സിംഫണി സംഗീതജ്ഞരുമായി ലൈവായി പാടിയിരുന്നു. എന്നാല്‍ എല്ലാം തകിടം മറിച്ചു കൊണ്ടായിരുന്നു ഓഡിയോ ലീക്കിംഗ്. എങ്ങനെയാണ് ഓഡിയോ ലീക്കായതെന്ന അന്വേഷണത്തിലാണ് സിനിമയുടെ പിന്നണി മുഴുവനും.

സിനിമയില്‍ ടീസറും പുറത്ത് വരാന്‍ പോവുകയാണ്. അടുത്ത മാസം ഹൈദരാബാദില്‍ നിന്നുമായിരിക്കും ടീസര്‍ പുറത്ത് വിടുന്നത്. ഒപ്പം ഡിസംബറില്‍ തിയററ്റിക്കല്‍ ട്രെയിലറും എത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക