Image

പാട്ടു നിര്‍ത്തിയെന്ന് കേട്ട് ജാനകിയമ്മ മരിച്ചെന്ന് പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ

Published on 29 October, 2017
പാട്ടു നിര്‍ത്തിയെന്ന് കേട്ട് ജാനകിയമ്മ മരിച്ചെന്ന് പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ

ഇനി പാടില്ലെന്ന ജാനകിയമ്മയുടെ പ്രഖ്യാപനവും വാക്കുകളും തെറ്റിദ്ധരിച്ച് ജാനകിയമ്മ മരിച്ചെന്ന് സോഷ്യല്‍ മീഡിയ . പാട്ട് നിര്‍ത്തിയെന്ന് ജാനകി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ വാര്‍ത്തയാണ് ചിലര്‍ വളച്ചൊടിച്ച് ജാനകി മരിച്ചെന്ന് കൊടുത്തത്. ഉടനെ വാര്‍ത്ത സോഷ്യല്‍ മീഡിയ സങ്കടത്തോടെ ഏറ്റെടുക്കുകയായിരുന്നു. ജാനകിയമ്മക്ക് ആദാരാഞ്ജലികളര്‍പ്പിച്ചായിരുന്നു വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

1957ല്‍ വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തിലൂടെ സംഗീത ലോകത്തേയ്ക്ക് കടന്നുവന്ന ജാനകിയമ്മ ഇതുവരെ 48000ല്‍ അധികം ഗാനങ്ങള്‍ പാടി
. നാല് ദേശീയ പുരസ്‌കാരങ്ങളും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ നേടിയ ജാനകിയമ്മയെ 2013ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക