Image

‘പ്രാണ’ യില്‍ അഭിനയിക്കാന്‍ നിത്യാമേനോന് പ്രതിഫലം ഒരു കോടി

Published on 29 October, 2017
‘പ്രാണ’ യില്‍ അഭിനയിക്കാന്‍ നിത്യാമേനോന് പ്രതിഫലം ഒരു കോടി

മലയാളത്തില്‍ ഒരു സിനിമയ്ക്ക് വാങ്ങുന്ന ഏറ്റവും വലിയ പ്രതിഫലം വാങ്ങി റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് നിത്യ മേനോന്‍ . വി.കെ.പ്രകാശ് ഒരുക്കുന്ന ‘പ്രാണ’ എന്ന സിനിമയ്ക്ക് ഒരു കോടി രൂപയാണ് നിത്യ പ്രതിഫലം വാങ്ങിയിരിക്കുന്നത്.

എറണാകുളം, പീരുമേട് എന്നിവിടങ്ങളിലായിരുന്നു ഈ ഹൊറര്‍ സിനിമയുടെ ചിത്രീകരണം. ഒരേ സമയം മറ്റു ഭാഷകളിലും സിനിമ പുറത്തിറങ്ങും. ഇതിനു മുന്‍പ് സിദ്ധിഖ് സംവിധാനം ചെയ്ത മമ്മുട്ടിയുടെ ഹിറ്റ് സിനിമയായ ഭാസ്‌ക്കര്‍ ദ റാസ്‌ക്കലില്‍ നടി നയന്‍താര മാത്രമാണ് ഇത്ര വലിയ പ്രതിഫലം മലയാള സിനിമയില്‍ വാങ്ങിയിരുന്നത്. നിലവില്‍ ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതിന് 60 ലക്ഷം രൂപയാണ് നിത്യാ മേനോന്റെ പ്രതിഫലം.

ഏറ്റവും ഒടുവില്‍ അഭിനയിച്ച തമിഴ് സിനിമ മെര്‍സലിന് 75 ലക്ഷം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. പി.സി ശ്രീറാം ആണ് ‘പ്രാണ’ക്ക് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സൗണ്ട് റസൂല്‍ പൂക്കുട്ടി, ബാക്ക് ഗ്രൗണ്ട് മ്യൂസിക് ലൂയി. പ്രവീണ്‍, സുരേഷ് രാജ് എന്നിവരാണ് നിര്‍മ്മാതാക്കള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക