Image

അഭിഷേകം നിറഞ്ഞൊഴുകിയ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് കണ്‍വെന്‍ഷനു സമാപനം

Published on 29 October, 2017
അഭിഷേകം നിറഞ്ഞൊഴുകിയ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് കണ്‍വെന്‍ഷനു സമാപനം
 
ബ്രിസ്‌റ്റോള്‍: എല്ലാവരേയും ആകര്‍ഷിക്കുന്ന ദൈവ വചനത്തിന്റെ ആകര്‍ഷണശക്തി വിശ്വാസിഹൃദയങ്ങളെ സ്പര്‍ശിച്ചപ്പോള്‍ കാര്‍ഡിഫിലെ കോര്‍പ്പസ് ക്രിസ്റ്റി ഹൈസ്‌കൂള്‍ ജനസാഹരമായി മാറി. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പ്രഥമ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജന്‍ ധ്യാനം സമൃദ്ധമായി അനുഗ്രഹങ്ങള്‍ വിശ്വാസികള്‍ക്കു സമ്മാനിച്ചു. രാവിലെ പത്തിനു ജപമാലയോടെ ആരംഭിച്ച കണ്‍വന്‍ഷന്‍ ദിനത്തില്‍ റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും മറ്റു വൈദീകരും ദൈവവചനം പങ്കുവച്ചു. 

എല്ലാ ആരാധനകളുടേയും പൂര്‍ത്തീകരണം വി. ബലിയര്‍പ്പണമാണെന്നു ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കിയ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ പറഞ്ഞു. ഈശോയെക്കുറിച്ചു തന്നെ പറയുന്നതാണ് സുവിശേഷ പ്രഘോഷണമെന്നും അത്തരത്തിലുള്ള സുവിശേഷ വത്കരണമാണ് ഇന്നത്തെ കാലത്തിനാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തിയ വ്യത്യസ്ത ശുശ്രൂഷകളില്‍ വിശ്വാസികളുടെ സജീവമായ പങ്കാളിത്തം ദൃശ്യമായിരുന്നു. വി. കുര്‍ബാനയില്‍ മാര്‍ സ്രാന്പിക്കലിനൊപ്പം നിരവധി വൈദീകരും സഹകാര്‍മികരായി. സുവിശേഷ പ്രഘോഷണങ്ങളുടെ സമയത്ത് കുന്പസാരിക്കുന്നതിനും കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരുന്നു. 

അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ സമാപനം ഞായറാഴ്ച ലണ്ടനില്‍ നടക്കും.  Allianz Park, Green Lands Lanes, Hendon, London, NW4 IRLല്‍ രാവിലെ ഒന്പതു മുതല്‍ ശുശ്രൂഷകള്‍ ആരംഭിക്കും. കോര്‍ഡിനേറ്റര്‍ റവ.ഫാ. ജോസ് നന്പ്യാകുളത്തിന്േറയും കമ്മിറ്റി അംഗങ്ങളുടേയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് കണ്‍വെന്‍ഷനു റവ.ഫാ. പോള്‍ വെട്ടിക്കാട്ടും, കമ്മിറ്റി അംഗങ്ങളുമാണ് നേതൃത്വം നല്‍കിയത്. 

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക