Image

'നെല്ലിക്ക’ നോവല്‍ നവംബര്‍ മൂന്നിനു ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും

Published on 29 October, 2017
'നെല്ലിക്ക’ നോവല്‍ നവംബര്‍ മൂന്നിനു ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും
 
അബുദാബി: മലയാളത്തില്‍ ആദ്യമായി ഓണ്‍ലൈനില്‍ മാത്രം പ്രസിദ്ധീകരിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ ലോകമെന്പാടുമുള്ള അറുപത്തിഎണ്ണായിരത്തോളം പേര്‍ വായിക്കുകയും ചെയ്ത 'നെല്ലിക്ക’ എന്ന നോവലിന്റെ പുസ്തകപ്രതിയുടെ പ്രകാശനകര്‍മം നവംബര്‍ മൂന്നിനു ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നടക്കുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . 

കാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തയായ ഒരു യുവതിയുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി യുവതിയുടെ സഹപാഠിയും, പ്രവാസി നോവലിസ്റ്റുമായ റഫീസ് മാറഞ്ചേരി എഴുതിയതാണ് നോവല്‍. റഫീസിന്റെ മൂന്നാമത്തെ രചനയാണിത്.

കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് അവതാരിക എഴുതിയിരിക്കുന്നത് . കാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള അബദ്ധധാരണകളെ തിരുത്താന്‍ ലക്ഷ്യമിടുന്ന നോവല്‍ സൗജന്യമായാണ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഷാര്‍ജ പുസ്തകോത്സവത്തില്‍ സൈകതം ബുക്ക്‌സിന്റെ കൗണ്ടറില്‍ നോവല്‍ ലഭ്യമാകും. 

നോവലിന്റെ മുഖചിത്രവും ലേഔട്ടും തയാറാക്കിയ പ്രവാസി കലാകാരന്‍ സുബൈര്‍ കാണാത്തേല്‍, ഷക്കീര്‍ മുളക്കല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക