Image

ഡ്രീംസിന്റെ സ്ഥാപകന്‍ ഫാദര്‍ ലിജോ പതിക്കലിനു യാത്രയയപ്പ്

Published on 30 October, 2017
ഡ്രീംസിന്റെ സ്ഥാപകന്‍ ഫാദര്‍ ലിജോ പതിക്കലിനു യാത്രയയപ്പ്
ബാംഗ്ലൂര്‍ ക്രെസ്റ്റ് കോളേജ് പ്രൊഫസര്‍ ആയി തിരിച്ച് ഇന്ത്യയിലേയ്ക്ക് പോകുന്ന ഡ്രീംസിന്റെ സ്ഥാപകനായ ഫാദര്‍ ലിജോ പതിക്കലിന് വിദ്യാര്‍ത്ഥികളും, രക്ഷകര്‍ത്താക്കളും, ICECയും, കേരള അസോസിയേഷന്‍ ഓഫ് ഡാളസും ചേര്‍ന്ന് യാത്രയയപ്പ്  നൽകി. 

കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് ബാബു മാത്യു, സെക്രട്ടറി റോയികൊടുവത്ത്, ICEC പ്രസിഡന്റ് മാത്യു കോശി,  ഫാദര്‍ പോള്‍ തുണ്ടുപറമ്പില്‍, ഡ്രീംസ് ഡയറക്ടര്‍മാരായ സിബി മാത്യു, ഷിബു കുര്യാക്കോസ് , ഹരിദാസ് തങ്കപ്പന്‍ എന്നിവർ  സംസാരിക്കുകയുണ്ടായി. രക്ഷകര്‍ത്താക്കളുടെ പ്രതിനിധിയായി സുചന്‍ തരകന്‍ സംസാരിച്ചു.  

വിദ്യാര്‍ഥികളുടെ മികവാര്‍ന്ന കലാപരിപാടികളോടൊപ്പം മാത്യു ഒഴുകയും സുബിനും ചേര്‍ന്നു തയ്യാറാക്കിയ ബാന്റ് പരിപാടിയുടെ മാറ്റ് കൂട്ടുകയുണ്ടായി. കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസിന്റെ സ്‌നേഹോപഹാരം ഐ.വര്‍ഗ്ഗീസ് ഫാദര്‍ ലിജു പതിക്കലിനു സമ്മാനിക്കുകയുണ്ടായി. ഹരിദാസ് തങ്കപ്പനായിരുന്നു എം.സി.

 ഉന്നതമായ ധാര്‍മ്മിക മൂല്യങ്ങളോടെ  പ്രബുദ്ധയാര്‍ന്ന ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയാണ് ഡ്രീംസ് പേഴ്‌സണാലിറ്റി ആന്റ് ലീഡര്‍ഷിപ്പ് ക്യാമ്പുകൊണ്ടുദ്ദേശിക്കുന്നത്.

ഡ്രീംസിന്റെ സ്ഥാപകന്‍ ഫാദര്‍ ലിജോ പതിക്കലിനു യാത്രയയപ്പ് ഡ്രീംസിന്റെ സ്ഥാപകന്‍ ഫാദര്‍ ലിജോ പതിക്കലിനു യാത്രയയപ്പ് ഡ്രീംസിന്റെ സ്ഥാപകന്‍ ഫാദര്‍ ലിജോ പതിക്കലിനു യാത്രയയപ്പ് ഡ്രീംസിന്റെ സ്ഥാപകന്‍ ഫാദര്‍ ലിജോ പതിക്കലിനു യാത്രയയപ്പ് ഡ്രീംസിന്റെ സ്ഥാപകന്‍ ഫാദര്‍ ലിജോ പതിക്കലിനു യാത്രയയപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക