Image

തോമസ് ഫിലിപ്പ് ചിറയില്‍ ഡാലസില്‍ നിര്യാതനായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 30 October, 2017
തോമസ് ഫിലിപ്പ് ചിറയില്‍  ഡാലസില്‍ നിര്യാതനായി
ഡാളസ് (കോളിവില്‍) : കോട്ടയം കുറുപ്പുന്തറ ചിറയില്‍ തോമസ് ഫിലിപ്പ് (തോമസ് കുട്ടി, 68) ഡാലസില്‍ കോളിവില്ലില്‍ നിര്യാതനായി.  ഒക്ടോബര്‍ 29  നു വൈകിട്ട് സ്വവസതിയിലായിരുന്നു നിര്യാണം. സംസ്‌കാരം പിന്നീട്. ഭാര്യ:  എല്‍സി ഫിലിപ്പ് ചെങ്ങന്നൂര്‍, മല്ലപ്പള്ളില്‍ കുടുംബാംഗം. 

മക്കള്‍ : റിനോ ഫിലിപ്പ് , റിജോ ഫിലിപ്പ് , ലിസ മാത്യു

ഡാളസിലെ ആദ്യകാല പ്രവാസി മലയാളിയും, വിവിധ കലാ, കായിക സംഘടനാ പ്രവത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്നു പരേതന്‍. കാല്‍ നൂറ്റാണ്ട് മുന്‍പ് അമേരിക്കയില്‍ ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റിന് തുടക്കം കുറിച്ച്, ഡാലസില്‍ രൂപം കൊണ്ട കേരള വോളിബാള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ഥാപകരിലൊരാള്‍ കൂടിയായിരുന്നു തോമസ് ഫിലിപ്പ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സേവി ഫിലിപ്പ് : 214 629 7355
ഫില്‍മോന്‍ ഫിലിപ്പ്: 214 529 1508


തോമസ് ഫിലിപ്പ് ചിറയില്‍  ഡാലസില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക