Image

ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ ജെഎസ്ബിഎസ് വര്‍ണോജ്വലമായ്.

രാജു വേലംകാല Published on 30 October, 2017
ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ ജെഎസ്ബിഎസ് വര്‍ണോജ്വലമായ്.
ഒക്ടോബര്‍ 27, 28 ദിവസങ്ങളില്‍ ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ വച്ച് നടത്തപ്പെട്ട കുട്ടികളുടെ JSVBS നു ഉജ്ജ്വല പരിസമാപ്തി. ഈ രണ്ടു ദിവസങ്ങളില്‍ കുട്ടികള്‍ വി. കുര്‍ബാനയെ പറ്റി വിശദമായി മനസിലാക്കുകയും, 28 ശനിയാഴ്ച നടന്ന ഇംഗ്ലീഷ് കുര്‍ബാനയില്‍, അതിന്റെ അര്‍ത്ഥവും, ഭക്തിയും പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ട് കുട്ടികള്‍ പങ്കാളികളാകുകയും ചെയ്തു. ഈ ദിവസങ്ങളില്‍ നടന്ന ക്ലാസ്സുകളിലും, ഡിബേറ്റുകളിലും, ക്വിസ്സ് മത്സരത്തിലും  കുട്ടികള്‍ ആത്മാര്‍ത്ഥതയോടെ പങ്കെടുക്കുന്ന കാഴ്ച ഏവരിലും അത്ഭുതമുളവാക്കി. സണ്ടേസ്‌കൂള്‍ ടീം ഒരുക്കിയ ആക്ഷന്‍ സോങ്‌സ് കുട്ടികള്‍ വളരെ ആവേശത്തോടെ ഏറ്റെടുത്തു. ഇംഗ്ലണ്ടില്‍ ആദ്യമായി നടന്ന ഇംഗ്ലീഷ് യാക്കോബായ കുര്‍ബാന വളരെ വിജയകരമാക്കി തീര്‍ത്ത കുട്ടികളോടും, നയിച്ച ബഹുമാനപ്പെട്ട ചിറത്തലാട്ട് ബിജി അച്ചനോടും, കൂടാതെ ഇതിന്റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച സണ്ടേസ്‌കൂള്‍ ടീം, കമ്മറ്റിക്കാര്‍, മാതാപിതാക്കള്‍ എന്നിവരോടുമുള്ള നന്ദിയും കടപ്പാടും പള്ളികമ്മറ്റിക്കു വേണ്ടി സെക്രട്ടറി ജോണ്‍ തോമസ് (Reji ) അറിയിച്ചു. കുട്ടികളുടേയും, മാതാപിതാക്കളുടേയും ആവശ്യപ്രകാരം മറ്റൊരു ഇംഗ്ലീഷ്  കുര്‍ബാന ഉടന്‍ തന്നെ നടത്തുവാനുള്ള ശ്രമത്തിലാണ് ഇടവക ഒന്നടങ്കം.

ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ ജെഎസ്ബിഎസ് വര്‍ണോജ്വലമായ്.ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ ജെഎസ്ബിഎസ് വര്‍ണോജ്വലമായ്.ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ ജെഎസ്ബിഎസ് വര്‍ണോജ്വലമായ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക