Image

'വില്ലന്‍' നവംബര്‍ മൂന്ന്‌ മുതല്‍ തമിഴ്‌നാട്ടില്‍

Published on 30 October, 2017
'വില്ലന്‍' നവംബര്‍ മൂന്ന്‌ മുതല്‍ തമിഴ്‌നാട്ടില്‍

ബി ഉണ്ണികൃഷ്‌ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ബിഗ്‌ബജറ്റ്‌ ചിത്രം വില്ലന്‍ നവംബര്‍ മൂന്ന്‌ മുതല്‍ തമിഴ്‌നാട്ടില്‍ പ്രദര്‍ശനത്തിനെത്തും. തമിഴ്‌ താരം ഹന്‍സികയുടെയും വിശാലിന്റെയും സാന്നിധ്യം വില്ലനെ തമിഴ്‌നാട്‌ ജനത ഏറ്റെടുക്കുമെന്നതില്‍ സംശയമില്ല.

നവംബര്‍ പകുതിയോടെ വിദേശത്തും പ്രദര്‍ശനം ആരംഭിക്കും. ബോക്‌സ്‌ ഓഫീസില്‍ റെക്കോര്‍ഡ്‌ കളക്ഷന്‍ നേടിയ സിനിമ ആദ്യദിനം വാരിക്കൂട്ടിയത്‌ 4.91കോടിയാണ്‌. ഒരു മലയാള സിനിമയ്‌ക്ക്‌ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ കൂടിയാണിത്‌.

കേരളത്തില്‍ മാത്രം 253 തിയേറ്ററുകളിലാണ്‌ വില്ലന്‍ റിലീസ്‌ ചെയ്‌തത്‌. എല്ലാ തിയേറ്ററുകളും ഹൗസ്‌ ഫുള്ളായിരുന്നു. മാത്രമല്ല 150ല്‍ അധികം ഫാന്‍സ്‌ ഷോകള്‍ നടത്തിയ ആദ്യ മോഹന്‍ലാല്‍ ചിത്രം കൂടിയാണ്‌ വില്ലന്‍. 1300 ഷോകളാണ്‌ ആദ്യദിവസം ചിത്രത്തിന്‌ ലഭിച്ചത്‌. മഞ്‌ജുവാര്യരാണ്‌ നായിക. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക