Image

അജിത് ഫ്രം അറുപ്പുക്കോട്ടൈയുമായി നാദിര്‍ഷ കോളിവുഡിലേക്ക്

Published on 30 October, 2017
അജിത് ഫ്രം അറുപ്പുക്കോട്ടൈയുമായി നാദിര്‍ഷ കോളിവുഡിലേക്ക്

അജിത് ഫ്രം അറുപ്പുക്കോട്ടൈ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കുകയാണ് നാദിര്‍ഷ. മലയാളത്തില്‍ നാദിര്‍ഷ ഒരുക്കിയ കട്ടപ്പനയിലെ ഋത്വിക്ക് റോഷന്റെ റീമേക്കാണ് അജിത് ഫ്രം അറുപ്പുക്കോട്ടൈ. ചിത്രത്തില്‍ പുതുമുഖമാണ് നായകനാകുന്നത്.

ഇതിനായി വിജയ് ടിവിയിലെ ഒരു അവതാരകനെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മലയാളത്തില്‍ സിദ്ദിഖ് അവതരിപ്പിച്ച വേഷം സത്യരാജും സലിംകുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തെ വടിവേലുവും ചെയ്യും. പൊള്ളാച്ചിയായിരിക്കും പ്രധാന ലൊക്കേഷന്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക