Image

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്ന ഗൂഢാലോചനയില്‍ ആസിഫിന് എന്ത് കാര്യം?

Published on 30 October, 2017
ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്ന ഗൂഢാലോചനയില്‍ ആസിഫിന് എന്ത് കാര്യം?

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ഗൂഢാലോചന നവംബര്‍ മൂന്നിന് തിയേറ്ററുകളിലെത്തുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോഴിക്കോട് പശ്ചാതലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് ഫേസ്ബുക്ക് ലൈവിലൂടെ താരങ്ങള്‍ വ്യക്തമാക്കി. നിരഞ്ജന അനൂപ്, മംത മോഹന്‍ദാസും ചിത്രത്തിലുണ്ട്.

സൗഹൃദത്തെക്കുറിച്ച് പറയുന്ന സിനിമയാണിതെന്നും കോഴിക്കോടന്‍ ഹല്‍വ പോലെ മാധുരം നിറഞ്ഞതായിരിക്കുമെന്നും അജു വര്‍ഗീസിന്റെ ഉറപ്പ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ലൈവില്‍ താരങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. കോഴിക്കോടന്‍ അനുഭവങ്ങളെക്കുറിച്ചും ആസിഫും അജുവും ധ്യാനും ലൈവില്‍ പങ്കുവയ്ക്കുന്നുണ്ട്. 916 സിനിമയുടെ സെറ്റില്‍വച്ചാണ് ആദ്യമായി ആസിഫിനെ കാണുന്നതെന്ന് ധ്യാന്‍ പറയുന്നു. സെവന്‍സ് സിനിമയുടെ ഷൂട്ടിങ് സമയത്തുണ്ടായ അനുഭവം അജു വര്‍ഗീസ് പങ്കുവച്ചു.

സെവന്‍സ് ചിത്രീകരണം നടക്കുന്ന സമയത്താണ് ആസിഫിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ റിലീസാവുന്നത്. വൈകുന്നേരം ആസിഫ് എന്നെയും മറ്റുളളവരെയും കൂട്ടി സിനിമയ്ക്ക് പോയി. പക്ഷേ ആസിഫിനെ സെക്യൂരിറ്റി അകത്തേക്ക് കടത്തിവിട്ടില്ല. ചേട്ടാ ഞാനാണ് ഈ പടത്തിലെ ഹീറോയെന്ന് ആസിഫ് പറഞ്ഞു. അപ്പോള്‍ ലാലല്ലേ എന്നായിരുന്നു സെക്യൂരിറ്റിയുടെ മറുചോദ്യമെന്നും അജു പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക