Image

ഹാമില്‍ട്ടണില്‍ കൊന്തപ്പെരുന്നാള്‍

Published on 30 October, 2017
ഹാമില്‍ട്ടണില്‍ കൊന്തപ്പെരുന്നാള്‍
 
ന്യൂസിലന്‍ഡ്: ന്യൂസിലന്‍ഡിലെ ഹാമില്‍ട്ടണില്‍ സേക്രട്ട്ഹാര്‍ട്ട് സീറോ മലബാര്‍ മിഷന്‍ പതിവുപോലെ എല്ലാവര്‍ഷവും നടത്തിവരുന്ന കൊന്തപ്പെരുന്നാളിനും സെന്റ് ചാവറ പെരുന്നാളിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

നവംബര്‍ 5ന് വൈകിട്ട് 4.30ന് ജപമാലയോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ദിവ്യബലി, ജപമാല പ്രദിക്ഷണം, ലദീഞ്ഞ്, പരി. കുര്‍ബാനയുടെ ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവയാണ് കാര്യപാടികള്‍. ധാരാളം വിശ്വാസികള്‍ എല്ലാവര്‍ഷവും നടക്കുന്ന തിരുനാളില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ജോബിന്‍ ജോസഫ് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: മനോജ് തോമസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക