Image

ജിനു തോമസ്‌ ഫൊക്കാന സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍

Published on 10 March, 2012
ജിനു തോമസ്‌ ഫൊക്കാന സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍
ഹൂസ്റ്റണ്‍: പതിനഞ്ചാമത്‌ ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സുവനീര്‍ കമ്മിറ്റി ചെയര്‍മാനായി ഹൂസ്റ്റണില്‍ നിന്നുള്ള ജിനു തോമസ്സിനെ തെരഞ്ഞെടുത്തു.

ന്യൂഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന ജിനു, ഡല്‍ഹിയിലെ പ്രസിദ്ധമായ ഡോണ്‍ബോസ്‌കോ സ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ കരസ്ഥമാക്കുകയും അസ്സോസിയേറ്റ്‌ മെംബര്‍ഷിപ്പ്‌ ഓഫ്‌ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ്‌ എന്‍ജിനീയേഴ്‌സ്‌ ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്‌.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഡല്‍ഹി മലയാളി അസ്സോസിയേഷന്‍ യുവജന വിഭാഗം സെക്രട്ടറി, പ്രസിഡന്റ്‌, കണ്‍വീനര്‍ എന്നീ പദവികള്‍ക്കു പുറമെ ഡല്‍ഹി മലയാളി അസ്സോസിയേഷന്‍ സെക്രട്ടറി (കല്‍ക്കാജി ഏരിയ) പദവിയും അലങ്കരിച്ചിട്ടുണ്ട്‌. ഈ കാലഘട്ടങ്ങളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും അനാഥ മന്ദിരങ്ങളും മറ്റും സന്ദര്‍ശിക്കുകയും ഭക്ഷണ വിതരണം നടത്തുകയും ചെയ്‌തിട്ടുണ്ട്‌.

ഡല്‍ഹിയിലെ ചേരി നിവാസികള്‍ക്കിടയില്‍ എയ്‌ഡ്‌സ്‌ ബോധവത്‌ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുക, ഡല്‍ഹി മലയാളി അസ്സോസിയേഷന്റ്‌ വിവിധ ഏരിയകളില്‍ മത്സര പരിപാടികള്‍ സംഘടിപ്പിക്കുക, ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക്‌ കോളേജ്‌ സെലക്‌ഷന്‍, കോളേജ്‌ വിദ്യാര്‍ത്ഥികളുടെ കരിയര്‍ സെമിനാറുകള്‍ സംഘടിപ്പിക്കുക എന്നിവ തന്റെ ഡല്‍ഹി ജീവിതത്തില്‍ ജിനു ചെയ്‌തിട്ടുണ്ട്‌.

ടാറ്റാ കണ്‍സള്‍ട്ടന്‍സി, ഹ്യൂന്‍ഡായ്‌ എന്നിവിടങ്ങളില്‍ ജോലി ചെയ്‌തതിനു ശേഷം എസ്‌.എസ്‌. എക്‌സ്‌പോര്‍ട്ട്‌സ്‌ എന്ന സ്വന്തം ബിസിനസ്സ്‌ സ്ഥാപനം തുടങ്ങി. 2006-ല്‍ അമേരിക്കയിലെത്തി. മലയാളി അസ്സോസിയേഷന്റ്‌ ഓഫ്‌ ഗ്രെയ്‌റ്റര്‍ ഹൂസ്റ്റണിലെ സജീവ പ്രവര്‍ത്തകനാണ്‌. 2010-ല്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടറായിരുന്ന ജിനു മികച്ച ഒരു സംഘാടകനാണ്‌. വിവിധ കള്‍ച്ചറല്‍ പ്രോഗ്രാം സംഘടിപ്പിക്കുകയും ധനസമാഹരണ യജ്ഞത്തിലും ഭാഗഭാക്കായിട്ടുണ്ട്‌.

ഹൂസ്റ്റണിലെ ചിക്കാഗോ ബ്രിഡ്‌ജസ്‌ ആന്റ്‌ അയേണ്‍ എന്ന സ്ഥപനത്തിലെ സീനിയര്‍ ഇലക്ട്രിക്കല്‍ ഡിസൈനറാണ്‌. ഭാര്യ: സിമ്മി. മക്കള്‍: ജോയ്‌സ്‌, ജോനാ, ജയിംസ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജിനു തോമസ്‌ 713 517 6582. Jthomas2@cbi.com
ജിനു തോമസ്‌ ഫൊക്കാന സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക