Image

ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ നവംബര്‍ 3 (വെള്ളി ) മുതല്‍

ജീമോന്‍ റാന്നി Published on 31 October, 2017
ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ നവംബര്‍  3 (വെള്ളി ) മുതല്‍
ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന വാര്‍ഷിക കണ്‍വെന്‍ഷന്‍ നവംബര്‍ 3, 4, 5 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍)  നടത്തപെടുന്നതാണ്.  ട്രിനിറ്റി ദേവാലയത്തില്‍ വച്ച് നടത്തപെടുന്ന യോഗങ്ങള്‍ വെള്ളി, ശനി  ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്ക് ഗാന ശുശ്രൂഷയോടുകൂടി  ആരംഭിക്കും.


ഞായറാഴ്ച  രാവിലെ 8 മണിക്ക് ആരംഭിക്കുന്ന  വി. കുര്‍ബാന (മലയാളം) ശുശ്രൂഷാ  മദ്ധ്യേ കണ്‍വെന്‍ഷന്‍ സമാപനപ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.


പ്രമുഖ കണ്‍വെന്‍ഷന്‍ പ്രസംഗകനും ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യാ ക്യാമ്പസ് ക്രൂസേഡ് ഫോര്‍  ക്രൈസ്റ്റിന്റെ സജീവ പ്രവര്‍ത്തകനും ആയിരുന്ന സുവിശേഷകന്‍ സാമുവേല്‍. ടി . ചാക്കോ (സജി റാന്നി) ദൈവ വചന പ്രഘോഷണം നടത്തുന്നതായിരിക്കും. 

ദൈവ വചനത്തിന്റെ ആഴമേറിയ മര്‍മങ്ങള്‍  ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നുവെന്നു

ഇടവക ഭാരവാഹികള്‍ അറിയിച്ചു.

 
കൂടുതല്‍ വിവരങ്ങള്‍ക്ക്;

റവ. മാത്യൂസ് ഫിലിപ്പ് (വികാരി)  8328988699

റവ. ഫിലിപ്പ്  ഫിലിപ്പ് ( അസി. വികാരി)  713408 7394

അജിത് ചിറയില്‍ (സെക്രട്ടറി)  8326421312 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക