Image

വടശേരിക്കര സംഗമം ഓഫ് യു.എസ്.എ പൊതുസമ്മേളനവും ആഘോഷപരിപാടികളും നടന്നു

Published on 31 October, 2017
വടശേരിക്കര സംഗമം ഓഫ് യു.എസ്.എ പൊതുസമ്മേളനവും ആഘോഷപരിപാടികളും നടന്നു
വടശേരിക്കര സംഗമം ഓഫ് യു.എസ്.എയുടെ പൊതുസമ്മേളനവും ആഘോഷപരിപാടികളും ഒക്‌ടോബര്‍ 28-നു ശനിയാഴ്ച ഗ്ലെന്‍ഓക്‌സിലുള്ള സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ചു നടന്നു.

പ്രസിഡന്റ് ജോണ്‍ തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വടശേരിക്കര സ്വദേശിയും എപ്പിഫനി മാര്‍ത്തോമാ ഇടവക വികാരിയുമായ റവ. ജോജി തോമസ് മുഖ്യാതിഥിയായിരുന്നു. സാം ജേക്കബ് സ്വാഗത പ്രസംഗം നടത്തി. സെക്രട്ടറി തോമസ് മാത്യു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ കലാപരിപാടികള്‍ ചടങ്ങിനു മികവേകി. മാത്യു മാമ്മന്‍ നന്ദി പ്രകാശിപ്പിച്ചു. തടത്തില്‍ മത്തായി എം.സിയായി പ്രവര്‍ത്തിച്ചു.

2018-ലെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു. ജോണ്‍ തോമസ് (പ്രസിഡന്റ്), സാം ജേക്കബ് (വൈസ് പ്രസിഡന്റ്), അനു തോമസ് (സെക്രട്ടറി), അന്നമ്മ ഫിലിപ്പ് (ട്രഷറര്‍), മാത്യു മാമ്മന്‍ (അക്കൗണ്ടന്റ്), തോമസ് മാത്യു (കമ്യൂണിക്കേഷന്‍ കോര്‍ഡിനേറ്റര്‍).
വടശേരിക്കര സംഗമം ഓഫ് യു.എസ്.എ പൊതുസമ്മേളനവും ആഘോഷപരിപാടികളും നടന്നുവടശേരിക്കര സംഗമം ഓഫ് യു.എസ്.എ പൊതുസമ്മേളനവും ആഘോഷപരിപാടികളും നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക